കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച കോടതി നാലാം പ്രതിയെ വെറുതെ വിട്ടു.
നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതിയായ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.2015 ജൂൺ 15ന് കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിൽവെച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.