കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിന് 540 കോടിയുടെ പുതിയ വിദേശ ഓർഡർ ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇംഗ്ലണ്ട് ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കു വേണ്ടി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമിച്ച് നൽകാനാണ് പുതിയ ഓർഡർ. ഇതിനുള്ള കരാറിൽ കൊച്ചി കപ്പൽശാലയും കമ്പനി അധികൃതരും ഒപ്പുവെച്ചതായും മന്ത്രി പി. രാജീവ് അറിയിച്ചു
പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് കപ്പൽ പ്രവർത്തിപ്പിക്കുക. ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഈ പുതിയ കപ്പലിൽ ഒരുക്കും. നിലവിൽ മറ്റൊരു യൂറോപ്യൻ കമ്പനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ കപ്പലുകൾ നിർമിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.
കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സുയർത്തി കൊച്ചി ഷിപ് യാർഡിന് 540 കോടി രൂപയുടെ പുതിയ ഓർഡർ കൂടി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിങ്ങ് കമ്പനിക്കായി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമ്മിച്ചുനൽകാനുള്ള കരാറിലാണ് സ്ഥാപനം ഒപ്പു വച്ചിരിക്കുന്നത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് കപ്പൽ പ്രവർത്തിപ്പിക്കുക. ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഒരുക്കും.
നിലവിൽ മറ്റൊരു യൂറോപ്യൻ കമ്പനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ യാനങ്ങൾ നിർമിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.