Logo Below Image
Friday, April 4, 2025
Logo Below Image
Homeകേരളംചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് : ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധ തയ്യാറെടുപ്പ് : ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി 2025 ഏപ്രിൽ 11-ന് സംസ്ഥാനതല ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു.

ഏപ്രിൽ 2-ന് (നാളെ) സംസ്ഥാന വ്യാപകമായി ഒരു ഓൺലൈൻ തയ്യാറെടുപ്പ് യോഗം നടത്തപ്പെടും. ഈ യോഗത്തിൽ 13 ജില്ലകളിലെ (എറണാകുളം ഒഴികെ) ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സേനകൾ, റെയിൽവേ, ടെലികോം സേവന ദാതാക്കൾ, പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും വിഴിഞ്ഞം തുറമുഖം, VSSC (ISRO), IOCL, IMD, INCOIS, CWC, NRSC തുടങ്ങിയ ഏജൻസികളുടെ പ്രതിനിധികളും ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ അംഗങ്ങളും പങ്കെടുക്കും.ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗമായ ലെഫ്റ്റനന്റ് ജനറൽ സയ്യദ് അട്ട ഹസൈൻ (Retd) യോഗത്തിന് നേതൃത്വം നൽകും.

തുടർന്ന്, ഏപ്രിൽ 8-ന് രണ്ടാം ഘട്ടമായ ടേബിൾ ടോപ്പ് എക്സർസൈസ് യോഗങ്ങൾ സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യാനിർവ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തും. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തപ്പെടും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകർ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ടേബിൾ ടോപ്പ് എക്സർസൈസ് നടപടികൾ നിരീക്ഷിക്കും.

ഏപ്രിൽ 11-ന് സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളിൽ (പട്ടിക ഇതോടൊപ്പം ചേർക്കുന്നു) ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും. കേരള സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments