Friday, September 20, 2024
Homeഇന്ത്യഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യയിലെത്താൻ സാധ്യത.

ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യയിലെത്താൻ സാധ്യത.

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ അടുത്തവർഷം ഇന്ത്യയിലെത്തിയാൽ കേരളത്തിൽ സന്ദർശനം നടത്താൻ സാധ്യത. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചെങ്കിലും ഇന്ത്യ സന്ദർശനത്തിന് നിരവധി കടമ്പകളുണ്ട്. ഇവ പൂർത്തിയായാൽ മാത്രമേ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലെത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

മാർപാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിക്കുകയും മാർപാപ്പ ക്ഷണം സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ പോപ് ഫ്രാൻസിസ് ഇന്ത്യയിലെത്താനുള്ള സാധ്യത കൂടുതലാണ്. മാർപാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലേക്ക് വിദേശകാര്യ മന്ത്രാലയം കടന്നേക്കും.

പ്രധാനമന്ത്രി മോദി 2021ലും ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാകാതെ പോയതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തിലാണ് ഇത്തവണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലേക്ക് വിദേശകാര്യ മന്ത്രാലയം കടന്നത്.

ഫ്രാൻസിസ് മാര്‍പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളത്തില്‍ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യ സന്ദർശനം നടത്തുന്നതിൽ ഫ്രാൻസിസ് മാർപാപ്പ മുൻപും അനുകൂല മറുപടി നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ മാർപാപ്പ ഇന്ത്യയിലെത്താനുള്ള സാധ്യത കൂടുതലാണ്. ഏറ്റവും ഒടുവിലായി ഇന്ത്യ സന്ദർശനം നടത്തിയത് ജോൺപോൾ രണ്ടാമനാണ്. 1999ലാണ് ജോൺപോൾ രണ്ടാമൻ ഇന്ത്യയിലെത്തിയത്.

റോമിൽ നടന്ന ജി-7 ഉച്ചകോടി വേദിയിൽ കണ്ടുമുട്ടിയപ്പോഴാണ് മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാർപാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്. മാര്‍പാപ്പ മോദിക്ക് ഹസ്തദാനം നല്‍കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. 2021 ഒക്ടോബറിൽ പ്രധാനമന്ത്രി മോദി മാർപാപ്പയെ വത്തിക്കാനിൽ വെച്ച് കണ്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments