ദളപതി വിജയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തൻ്റെ ജന്മദിനത്തിന്റെ തലേദിവസം ആരാധകരോട് വിജയ് പറഞ്ഞത് ആഘോഷങ്ങൾ വേണ്ട പകരം കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണം
ഒരു താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടക്കുന്നത് ഇതാദ്യമല്ല. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്.
വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്.ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്‌യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അമ്പത് വയസ് തികയുന്ന വിജയിക്ക് ഈ പിറന്നാള്‍ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.
കാരണം കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പ്രവേശനം തന്നെയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം അഥവ ടിവികെ എന്ന പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന വെങ്കിട്ട് പ്രഭു ചിത്രം ദ ഗോട്ടിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് വിജയ് പ്രഖ്യാപിച്ചത്. ഇതിനകം അരക്കോടിയോളം പേര്‍ വിജയിയുടെ പാര്‍ട്ടിയില്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് വിവരം. 2026 തമിഴ് നാട് തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.