Saturday, December 28, 2024
Homeഇന്ത്യസിനിമാമേഖലയിലെ സ്ത്രീതാരങ്ങൾ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തലിനെ പിന്തുണയ്ക്കുന്നു

സിനിമാമേഖലയിലെ സ്ത്രീതാരങ്ങൾ ധനുഷിനെതിരെയുള്ള നയൻതാരയുടെ വെളിപ്പെടുത്തലിനെ പിന്തുണയ്ക്കുന്നു

സിനിമാമേഖലയിലെ നിരവധി താരങ്ങൾ ആണ് നയൻതാരക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ്, ദിവ്യപ്രഭ, പേർളി മാണി തുടങ്ങിവരാണ് ലേഡി സൂപ്പർ സ്റ്റാറിന് പിന്തുണ നൽകിയിരിക്കുന്നത്.

നയൻസിന്റെ പോസ്റ്റിന്റെ താഴെ ഇമോജി കമന്റുകൾ ആണ് താരങ്ങൾ സപ്പോർട്ട് സൂചനയായി നൽകിയിരിക്കുന്നത്. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്.

ഒരുപാട് ആദരവ് തോന്നുന്നുവെന്നാണ് ഇഷ തൽവാർ കുറിച്ചത്. അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററിക്കായി കാത്തിരിക്കുന്നു. ക്വീൻ ഫോർ എ റീസൺ”  എന്നാണ് പേർളി കുറിച്ചിരിക്കുന്നത്.

നയൻതാരയുടെ കത്ത് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. നടനും നിർമാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയൻതാര നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയൻതാര കത്തിലൂടെ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments