ആവശ്യമുള്ള ചേരുവകൾ
ചെമ്മീൻ 1/2 കിലോ
1,കടലപ്പൊടി 100 ‘gm
2 , അരിപ്പൊടി 100, gm
3 ,മുളകുപൊടി 1 , Sp
4,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 SP
5, മുട്ട 1
6 , ചെറുനാരങ്ങ നീര്
7, ഉപ്പ് ആവശ്യത്തിന്
8, മഞ്ഞൾ പൊടി ആവശ്യത്തിന്
***********
9,കാശ്മീർ മുളകുപൊടി
ഒരു സ്പൂൺ
10, മല്ലിപ്പൊടി 1/4 SP
11,കുരുമുളകുപൊടി
1/4 Sp
12, ജീരകം 1/4 സ്പൂൺ
കറി വേപ്പില രണ്ടിതൾ
***********
13,ഉള്ളി 250 gr തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്
14, കടുക് 1 Sp
15 തക്കാളി ഒരെണ്ണം ചെറുതായി മുറിച്ചത്
പാകം ചെയ്യുന്ന വിധം
ചെമ്മിൻ തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ഒന്നുമുതൽ എട്ടുവരെയുള്ള ചേരുവകൾ ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വെയ്ക്കുക. ഒരു ചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ
ഒൻപത് മുതൽ പന്ത്രണ്ടു വരെയുള്ള ചേരുവകൾ വറുത്ത് അരച്ചെടുക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ചു
ചൂടാകുമ്പോൾ മാരിനേറ്റു ചെയ്തുവച്ചിരിക്കുന്ന ചെമ്മീൻ വറുത്ത് കോരുക
ബാക്കി വന്ന എണ്ണയിൽ കടുക് വേപ്പില പൊട്ടിക്കുക . ഉള്ളിചേർത്തു വഴറ്റുക അതിലേക്ക് തക്കാളിയും ഇട്ട് നന്നായി വഴറ്റിയതിനു ശേഷം മസാല ഇട്ടു വഴറ്റുക അതിലേക്ക് വറുത്തു വച്ച ചെമ്മീൻ ഇട്ട് നന്നായി യോജിപ്പിച്ച് ചോറിനൊപ്പം വിളമ്പാം