എല്ലാവർക്കും നമസ്കാരം
എനിക്ക് ഉണ്ടാക്കാനും കഴിക്കാനും വളരെ ഇഷ്ടമുള്ള ഒരു നോർത്ത് ഇന്ത്യൻ ഭക്ഷണമാണ് ആലു പറാഠ (ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്ത ചപ്പാത്തി)
ആലു പറാഠ
ചപ്പാത്തി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
ഗോതമ്പു മാവ് – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മാവിലേക്ക് ഉപ്പ് ചേർത്തിളക്കി വെള്ളം ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. വെള്ളം അധികമാകാതെ നോക്കണം. എണ്ണ തടവി നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞ് അടച്ചു വയ്ക്കുക.
ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മറ്റെല്ലാ ചേരുവകളും ചേർത്തിളക്കി യോജിപ്പിച്ച്
സ്റ്റഫിങ്ങിന് ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്- ഒരു കപ്പ്
പച്ചമുളക് – പൊടിയായി മുറിച്ചത് – ഒരു ടീസ്പൂൺ
ഇഞ്ചി – പൊടിയായി മുറിച്ചത് – ഒരു ടീസ്പൂൺ
മല്ലിയില – പൊടിയായി മുറിച്ചത് – രണ്ടു ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
അയ്മോദകം – ഒരു ടീസ്പൂൺ
ജീരകപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൊടിച്ചു ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നാരങ്ങ വലുപ്പമുള്ള ഉരുളകളാക്കി മാറ്റിവയ്ക്കുക.
പറാഠ ഉണ്ടാക്കുന്ന വിധം
കുഴച്ച മാവ് ഓരോ ഉരുളകളാക്കി കുറച്ചു പരത്തി നടുക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുള വച്ച് കവർ ചെയ്ത് ബലം പ്രയോഗിക്കാതെ പരത്തി എടുക്കുക. മുഴുവൻ മാവും സ്റ്റഫിംഗും കൊണ്ട് ഇതേപോലെ ചെയ്തെടുക്കുക.
ചൂടായ ചപ്പാത്തിതവയിൽ പരത്തി വച്ചിരിക്കുന്ന ഓരോ ചപ്പാത്തി വീതം ഇട്ട് നെയ്യ് തൂവി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ കുറച്ചു കൂടുതൽ സമയമെടുക്കും.
ആലു പറാഠ തയ്യാർ. ചൂടോടെ തൈര്/ഹരി ചട്നി കൂട്ടി കഴിക്കാം.