Monday, October 28, 2024
Homeസിനിമ'ഈ ഗാനം മറക്കുമോ' (ഭാഗം - 24) '' ചെമ്മീൻ '' എന്ന സിനിമയിലെ "...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 24) ” ചെമ്മീൻ ” എന്ന സിനിമയിലെ ” മാനസ മൈനേ വരൂ..” എന്ന ഗാനം.

നിർമല അമ്പാട്ട് .

പ്രിയപ്പെട്ടവരേ,
ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇന്ന് നമ്മൾ കേൾക്കുന്നത് 1966 – ൽ പുറത്തിറങ്ങിയ ചെമ്മീൻ എന്ന സിനിമയിലെ മാനസ മൈനേ വരൂ.. എന്ന ഗാനമാണ്. ഇതിൽ വയലാറിന്റെ വരികൾക്ക് സംഗീതം നൽകിയത് സലിൽ ചൗധരിയാണ്. ബാഗേശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് മന്നാഡെ. മന്നാഡെയുടെയും സലിൽ ചൗധരിയുടെയും മലയാളത്തിലേക്കുള്ള കടന്ന് വരവ് അന്നും ഇന്നും കാമുകഹൃദയങ്ങളുടെ മനം കവർന്നു.

പാശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരണങ്ങളില്ലാതെ വളരെ ലളിതമായ സംഗീതം. എങ്കിലോ ഇന്നേവരെ ഇറങ്ങിയ പ്രണയഗാനങ്ങളിൽ വെച്ച് ഏറ്റവും ഹൃദ്യമായ മാസ്മരികപ്രഭാവമുള്ള പ്രണയഗാനവും പാശ്ചാത്തല സംഗീതവും മാനസമൈനേ എന്ന ഗാനമാണെന്ന് തറപ്പിച്ചു പറയാം. പ്രണയം പൊട്ടിയാൽ “ഇനി മാനസമൈനേ ” പാടി നടന്നോ… എന്ന നാട്ടുമൊഴി ഇപ്പോളും നിലനിൽക്കുന്നുണ്ട്.
അത് ആ ഗാനം അത്രമാത്രം ജനകീയമാണെന്നുള്ളതിന്റ തെളിവാണ്.

വളരെ ലളിതമായ പന്ത്രണ്ട് കുഞ്ഞുവരികളിൽ ഒതുങ്ങുന്ന ഗാനം വളരെ ആഴത്തിലും വ്യാപ്തിയിലും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു. മറ്റ് ഭാഷകളിലേക്കും ഈ ഗാനം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

നമുക്ക് ഗാനത്തിന്റെ കുഞ്ഞുവരികൾ ഒന്ന് നോക്കാം.

ഓ………
മാനസ മൈനേ വരൂ..
മധുരം നുള്ളിത്തരൂ..
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാരെ ആരെ..
മാനസ മൈനേ……

നിലാവിന്റെ നാട്ടിലെ
നശാഗന്ധി പൂത്തല്ലോ
കളിക്കൂട്ടുകാരനെ
മറന്നുപോയോ…
മാനസ മൈനേ വരൂ…

കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനേ
അടങ്ങുകില്ലാ…
മാനസ മൈനേ വരൂ..

കുഞ്ഞുവരികളിൽ ഒതുങ്ങിയ പ്രണയവും ആശയവും ഒരു കടലിലും ഒതുക്കിനിർത്താനാവില്ല. ഏഴ് അക്ഷരങ്ങൾ കൊണ്ട് ഏഴുസഗരങ്ങളും മറി കടന്ന ഗാനം.
വാക്കുകൾ അതിർ കടന്നെന്ന് തോന്നില്ല ഈ ഗാനം കേട്ടാൽ.
വരൂ ഗാനത്തിലേക്ക് വരൂ..

ഗാനം കേട്ടുവല്ലോ. നെഞ്ചു പിടയാതെ കണ്ണ് നനയാതെ ഈ പാട്ട് കേട്ടവരുണ്ടോ….
ആ കടപ്പുറത്തെ മാനസമൈനയായി ഒരു ജന്മം കിട്ടാൻ കൊതിക്കാത്ത പെൺകുട്ടികളുണ്ടോ… നിലാവുള്ള രാത്രിയിൽ ആ കാമുകന്റെ നെഞ്ചിൽ ഒരുനേരമെങ്കിലും മയങ്ങിക്കിടക്കാൻ കൊതിക്കാത്ത പെണ്ണുണ്ടോ.. ഉണ്ടോ…

പ്രിയപ്പെട്ടവരേ..
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments