🔹ഫിലഡൽഫിയയിലെ സെപ്‌റ്റ ബസ് സ്റ്റോപ്പിൽ നടന്ന കൂട്ട വെടിവയ്പിലെ നാലാമത്തെ പ്രതിയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു. വിർജീനിയയിലെ അലക്സാണ്ട്രിയയിൽ വച്ചാണ് അസിർ ബൂൺ (17)നെ യുഎസ് മാർഷൽസ് സർവീസിലെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. മാർച്ച് ആറിന് ഫിലഡൽഫിയയിലെ ബർഹോം സെക്ഷനിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ വെടിവയ്പ്പിൽ കൊലപാതക ശ്രമത്തിലെ പ്രതിയാണ്. അലക്സാണ്ട്രിയയിലെ സീറ്റൺ അവന്യൂവിലെ ഒരു അപ്പാർട്ട്മെൻ്റിൽ ഫിലഡൽഫിയയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിലുണ്ട്.
🔹ലോകമെമ്പാടുമുള്ള അഞ്ചാംപനി കേസുകളുടെ നാടകീയമായ വർധനയെക്കുറിച്ച് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകുന്നു, കൂടാതെ അഞ്ചാംപനി ബാധിച്ച രാജ്യത്തേക്ക് യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് 6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അവർ പോകുന്നതിന് മുമ്പ് വാക്സിനേഷൻ എടുക്കാൻ ഉപദേശിക്കുന്നു.
🔹ഫിലഡൽഫിയ SEPTA ബസ് സ്റ്റോപ്പിൽ 17 കാരനായ ഇംഹോട്ടെപ് ചാർട്ടർ ഹൈസ്‌കൂൾ വിദ്യാർത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ച് ഫിലഡൽഫിയ പോലീസ് പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ഡെയ്‌മെൻ ടെയ്‌ലറെ കൊലപ്പെടുത്തിയ മാർച്ച് 4 ന് നടന്ന വെടിവയ്പ്പിൽ പ്രതികളായ രണ്ട് പുരുഷന്മാരെയാണ് പോലീസ് തിരയുന്നത്. സിറ്റിയിലെ ഒഗോണ്ട്‌സ് പരിസരത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ നടന്ന വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
🔹യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെൻ്റ് പരീക്ഷിച്ച ഏകദേശം 95% അജൈവ സ്ട്രോബെറി, ചീര, കാലെ, കോളാർഡ്, മസ്റ്റാർഡ് ഗ്രീൻസ് തുടങ്ങിയ ഇലകൾ, മുന്തിരി, പീച്ച്, പെയേഴ്‌സ് എന്നിവയിൽ കീടനാശിനികളുടെ അളവ് കണ്ടെത്താനാകുന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് 2024-ലെ കീടനാശിനികൾക്കായുള്ള ഷോപ്പർ ഗൈഡ് പറയുന്നു. നെക്റ്ററൈനുകൾ, ആപ്പിൾ, ചെറി, ബ്ലൂബെറി, ഗ്രീൻ ബീൻസ് എന്നിവ ഉൽപ്പന്നങ്ങളുടെ ഏറ്റവും മലിനമായ 12 സാമ്പിളുകളുടെ പട്ടികയിൽ ഇടംപിടിച്ചു.
🔹കഴിഞ്ഞ വേനൽക്കാലത്ത് അവധിക്കാലം ആഘോഷിക്കാൻ പോയ
മാതാവ് 16 മാസം പ്രായമുള്ള മകളെ 10 ദിവസം കളിസ്ഥലത്ത് ഒറ്റയ്ക്ക് ഉപേക്ഷിക്കുകയും ഇതേത്തുടർന്നു കുട്ടി മരിക്കാനിടയായ സംഭവത്തിൽ ഒഹായോ അമ്മയെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 32 കാരിയായ മാതാവ് ക്രിസ്റ്റൽ കാൻഡെലാരിയോ, കഴിഞ്ഞ മാസം, കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ എന്നിവയ്ക്ക് കുറ്റസമ്മതം നടത്തിയിരുന്നതായി .കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടർമാർ അറിയിച്ചു.
🔹തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണെന്നും, സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല എന്നും, എപ്പോഴും സ്വാഗതമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
🔹വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും, ഉയര്‍ന്നു വന്ന വിഷയങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔹വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനമായ കോട്ടയം നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ലെന്നും ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുന്ന സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍ കെഎസ്ഇബി തുടരുന്നത്.
🔹ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഡോ. റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഡോ. ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.
🔹ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാര്‍, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇന്നലെ രാവിലെയാണ് കടല്‍ ഉള്‍വലിഞ്ഞതായി തീരദേശവാസികള്‍ കണ്ടത്. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമായി രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. കടല്‍ ഉള്‍വലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍.
🔹തലശേരിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് പതിനായിരം രൂപയും 4 പവന്‍ സ്വര്‍ണവും മോഷ്ടാവ് കവര്‍ന്നു. തലശേരി കെ ടി പി മുക്ക് സ്വദേശി അസ്ഹത്തിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ജനല്‍ക്കമ്പി വളച്ചാണ് പ്രതി പുലര്‍ച്ചെ വീടിനകത്ത് കടന്നത്. പിന്നീട് ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.
🔹എറണാകുളം ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ്.ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരിയായ ജോസ് മേരി. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.
🔹പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കേസ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് നടപടി.
🔹വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ഡുകളെല്ലാം റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയത്തിന്റെ നടപടി. ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, എംടിഎന്‍എല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ക്കാണ് ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നല്‍കാനും രേഖകള്‍ അടിയന്തിരമായി പുനഃപരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷന്‍ വിച്ഛേദിക്കാനുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം.
🔹തമിഴ്നാട്ടുകാരെ മൊത്തത്തില്‍ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്നും ബി ജെ പി സ്ഥാനാര്‍ഥി ശോഭാ കരന്തലജേ. തമിഴ്നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നു എന്നായിരുന്നു ശോഭയുടെ പരാമര്‍ശം. എന്നാല്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശോഭ പിന്‍വലിച്ചിട്ടില്ല. തമിഴ്നാട്ടുകാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മാത്രമാണ് ശോഭ കരന്തലജെ മാപ്പ് പറഞ്ഞത്.
🔹സൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.