Saturday, December 6, 2025
Homeകേരളംആർ.സി.സി ഡയറക്ടറായി ഡോ. രജനീഷ് കുമാർ ആർ. ചുമതലയേറ്റു

ആർ.സി.സി ഡയറക്ടറായി ഡോ. രജനീഷ് കുമാർ ആർ. ചുമതലയേറ്റു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ ആർ. ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാംഗ്ലൂർ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസും, മണിപ്പാൽ കെഎംസിയിൽ നിന്നും എംഡിയും നേടിയിട്ടുണ്ട്.

2001 മുതൽ ആർസിസിയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റായി പ്രവർത്തിക്കുകയാണ്. അധ്യാപനത്തിലും ക്ലിനിക്കൽ വിഭാഗത്തിലുമായി 25 വർഷത്തിലധികം സേവന പരിചയമുണ്ട്. നിരവധി ദേശീയ അന്തർദേശീയ ജേർണലുകളിൽ നൂറിലധികം മെഡിക്കൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയാണ്. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പലും, ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. രവി കുമാറിന്റെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ വൃന്ദ പി നായർ. ഏകമകൾ നന്ദിനി കോട്ടയം മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിനിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com