ഹൂസ്റ്റൺ: മെയ് 1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്) പൊതുദർശനവും സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്.
മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ
പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ
ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ 1 മണിക്ക് മൃതദേഹം സംസ്കരിക്കുന്നതാണ് (South Park Funeral Home and Cemetery (1310 North Main Street,
Pearland, TX 77581) .
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക്
വിജു ജേക്കബ് 281 489 6923:
അജയ് മാത്യുസ് – 281 692 244