Sunday, December 22, 2024
Homeകേരളംപത്തനംതിട്ട ജില്ല : എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

പത്തനംതിട്ട ജില്ല : എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ ലാപ്‌സായിട്ടുള്ള 50വയസ് പൂര്‍ത്തിയാകാത്ത (31/12/2024നകം ) ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് റദ്ദായ രജിസ്‌ട്രേഷന്‍ സീനിയോരിറ്റി നിലനിര്‍ത്തി പുതുക്കാന്‍ 2025 മാര്‍ച്ച് 18 വരെ അവസരം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും ,എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 17/02/2009 നു ശേഷം വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. പുതുക്കുന്നതിനുള്ള അപേക്ഷ ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും. അപേക്ഷ എംപ്ലോയ്മെന്റ് ഓഫീസുകളില്‍ നേരിട്ട് ഹാജരായോ ദൂതന്‍ മുഖേനയോ സമര്‍പ്പിക്കാം. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോണ്‍ : 0468-2222745.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments