Wednesday, December 25, 2024
Homeഅമേരിക്കആദ്യത്തെ ഇലക്ട്രിക് പാപാമൊബൈല്‍ മേഴ്‌സിഡസ് ബെന്‍സ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു

ആദ്യത്തെ ഇലക്ട്രിക് പാപാമൊബൈല്‍ മേഴ്‌സിഡസ് ബെന്‍സ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു

മേഴ്‌സിഡസ് ബെന്‍സ് സിഇഒ ഒല കല്ലേനിയസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്രാന്‍സിസ് മാര്‍പ്പയ്ക്ക് പുതിയ ജി-ക്ലാസ് പാപാമൊബൈല്‍ സമ്മാനിച്ചത്. ‘‘പരിശുദ്ധ പിതാവിന്റെ എല്ലാ ആവശ്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത് തങ്ങള്‍ക്ക് വലിയൊരു ബഹുമതിയാണെന്നാണ്’’ പാപാമൊബൈല്‍ സമ്മാനിച്ച അനുഭവത്തെ കല്ലേനിയസ് വിശേഷിപ്പിച്ചത്.

ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മാര്‍പ്പാപ്പയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അടുത്തു നടക്കുന്ന പരിപാടിയില്‍ മാര്‍പ്പാപ്പ ഈ പാപാമൊബൈലില്‍ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്യും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം വാഹനം നിര്‍മിക്കുന്നതിനായി ജോലി ചെയ്ത മുഴുവന്‍ സംഘവും അത് കൈമാറുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പാപാമൊബൈല്‍ എന്ന് വിളിക്കപ്പെടുന്ന വാഹനത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം മേഴ്‌സിഡസിന് വത്തിക്കാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1930ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയ്ക്കാണ് ആദ്യത്തെ പാപാ മൊബൈല്‍ മേഴ്‌സിഡസ് സമ്മാനിച്ചത്. ഗ്യാസോലില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജി-ക്ലാസ് പാപാമൊബൈലിലണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എല്ലാ ആഴ്ചയും വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.

മേഴ്‌സിഡസിന്റെ കീഴില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ധരുടെ ഒരു സംഘം വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഏകദേശം ഒരു വര്‍ഷത്തോളം സമയമെടുത്താണ് ഈ കാര്‍ നിര്‍മിച്ചത്. ഈ കാര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി പ്രത്യേകമായി നിര്‍മിച്ചതാണ്.

2030 ആകുമ്പോഴേക്കും എല്ലാ വാഹനങ്ങളും പരിസ്ഥിതി സൗഹൃദമാക്കാനാണ് വത്തിക്കാൻ പദ്ധതിയിടുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുകയെന്നതാണ് മേഴ്‌സിഡസുമായി ചേര്‍ന്ന് വത്തിക്കാന്‍ ലക്ഷ്യമിടുന്നത്.”കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്. ഇതിനായി നിരവധി ഇലക്ട്രിക് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്’’, ഒല കല്ലേനിയസ് പറഞ്ഞു.

കറങ്ങുന്ന സീറ്റാണ് മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ച പുതിയ കാറിന്റെ ഒരു പ്രത്യേകത. കൂടാതെ, ഇതിന്റെ ഇന്റീരിയര്‍ മുഴുവനും കൈകള്‍ കൊണ്ട് നിര്‍മിച്ചതാണ്. ഒപ്പം ഓള്‍-വീല്‍ ഡ്രൈവും വാഗ്ദാനം ചെയ്യുന്നു. വത്തിക്കാനിലെത്തുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനായാണ് മാര്‍പ്പാപ്പ പാപാമൊബൈല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാല്‍ കുറഞ്ഞ വേഗതയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എല്ലാ സവിശേഷതകളുമുള്ള ഒരു അതുല്യമായ വാഹനമെന്നാണ് ജി-ക്ലാസ് മോഡലുകള്‍ നിര്‍മിക്കുന്ന ഗ്രാസ് ഫാക്ടറിയിലെ വികസന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പീറ്റര്‍ സോട്ടര്‍ വിശേഷിപ്പിച്ചത്. പരിശുദ്ധ പിതാവിന് തന്റെ യാത്രകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും പരമ്പരാഗത ഘടകങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. മുന്‍ഗാമികള്‍ക്ക് സമാനമായി വെളുത്ത നിറമാണ് കാറിന് നല്‍കിയിരിക്കുന്നത്. കൂടാതെ, എസ്സിവി 1(സ്റ്റേറ്റ് ഓഫ് വത്തിക്കാന്‍ സിറ്റി) എന്ന ലൈസന്‍സ് പ്ലേറ്റുമാണ് നല്‍കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments