Wednesday, December 25, 2024
Homeപുസ്തകങ്ങൾമഞ്ജരി ബുക്സ് പുറത്തിറക്കിയ 111പേരുടെ ബുക്ക്‌ പ്രകാശിതമായി.

മഞ്ജരി ബുക്സ് പുറത്തിറക്കിയ 111പേരുടെ ബുക്ക്‌ പ്രകാശിതമായി.

അങ്കമാലി: സെൽഫ് ബുക്ക്‌ ഫെസ്റ്റ് എന്ന് പേരിട്ട ഒരുകൂട്ടം അക്ഷരസ്നേഹികളുടെ സ്വപ്നങ്ങൾക്കാണ് ഒക്ടോബർ 20നു അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞത്. ബാലസാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സി പി പള്ളിപ്പുറം സാർ പുസ്തകപ്രകാശനം ഉത്ഘാടനം ചെയ്തു.

അപസർപ്പക നോവൽ കൊണ്ടും, കുറ്റാന്വേഷക നോവൽ കൊണ്ടും വായനക്കാരെ വിസ്മയിപ്പിച്ച ശ്രീ ബാറ്റൻ ബോസ്സ് സാറിന്റെ സാനിധ്യവും, ഫ്ലവർസ് കോമഡി ഷോയിലൂടെ പ്രേക്ഷക മനസിലിടം നേടിയ സുബീഷും വേദിയെ ധന്യമാക്കി.

മഞ്ജരി ബുക്സ് സാരഥി ശ്രീ പൈമ പ്രദീപിന്റെ അക്ഷീണ പ്രയക്നമാണ് ഇത്രയും വലിയൊരു വേദിയിൽ ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞത്. സിപി സാർ അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയെ ഇന്നത്തെ സാഹിത്യ രംഗത്തെ ചൂഷണത്തിനെതിരെ യുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു.

പ്രകാശനം ആരംഭിക്കുന്നതിനു മുന്നെ ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കെടത്തിനു ആദരം അർപ്പിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളും, അച്ചടക്കവും പരിപാടിയെ അത്യധികം മനോഹരമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments