Saturday, December 21, 2024
Homeനാട്ടുവാർത്തകെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍:സ്വാഗത സംഘം രൂപീകരിച്ചു

കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍:സ്വാഗത സംഘം രൂപീകരിച്ചു

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) പത്തനംതിട്ട ജില്ലാ സമ്മേളനം 2024 നവംബര്‍ 8,9 തീയതികളില്‍ കോന്നിയില്‍ നടക്കും . ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു . കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ആണ് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ .

പൊതു പ്രവര്‍ത്തകരും സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിപുലമായ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു .കെ ജെ യു കോന്നി മേഖല സെക്രട്ടറി ഷാഹീർ പ്രണവം സ്വാഗതം പറഞ്ഞു . ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി , സെക്രട്ടറി ബിനോയ്‌ വിജയന്‍ ,ബ്ലോക്ക് അംഗം ദേവകുമാര്‍ ,അബ്ദുള്‍ മുത്തലിബ് , റോയി ,എന്‍ എസ് മുരളീ മോഹന്‍ ,സുകേഷ് ,സനല്‍ അടൂര്‍ ,ജിജു വൈക്കത്ത്ശ്ശേരി ,കെ ആര്‍ കെ പ്രദീപ്‌ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments