Monday, December 30, 2024
Homeകേരളംമലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു

മലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇലക്ട്രിക് വെൽഡിം​ഗ് വർക്കിനിടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് ബസ്സിനകത്ത് ഇരിക്കുകയായിരുന്ന ഡ്രൈവർ പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു.

തീപിടിച്ച സമയം ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments