Sunday, December 22, 2024
Homeനാട്ടുവാർത്തവിദ്യാർഥികൾക്കു അംഗീകാരം

വിദ്യാർഥികൾക്കു അംഗീകാരം

കോട്ടയ്ക്കൽ.-സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ “പാസ് വേഡ് എക്സ്പ്ലോറിങ് ഇന്ത്യ” ക്യാംപിൽ മികവ് തെളിയിച്ചു കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. പ്ലസ്ടു വിദ്യാർഥികളായ കെ.നിദ ഫാത്തിമ, ടി.ഷഹ്‌ന എന്നിവരാണു സ്കൂളിനെ പ്രതിനിധീകരിച്ചു ക്യാംപിൽ പങ്കെടുത്തത്. വ്യക്തിത്വവികസനവും കരിയർ ഗൈഡൻസും ലക്ഷ്യമാക്കി 19 മുതൽ 25 വരെ ബെംഗളൂരുവിൽ നടത്തിയ ക്യാംപിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത 100 വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ, ജില്ലാ തലത്തിൽ നടന്ന ക്യാംപുകളിൽ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു മൂന്നാംഘട്ടമായ ക്യാംപിലേക്കു കോട്ടൂർ സ്കൂൾ വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
— – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments