Sunday, December 22, 2024
Homeഅമേരിക്കമാത്തുണ്ണി ജോയ് (82) ഫിലഡൽഫിയയിൽ നിര്യാതനായി

മാത്തുണ്ണി ജോയ് (82) ഫിലഡൽഫിയയിൽ നിര്യാതനായി

സാബു വർഗീസ്

ഫിലഡൽഫിയ: ആലപ്പുഴ വള്ളികുന്നം തെങ്ങുംതോട്ടത്തിൽ മാത്തുണ്ണി യോഹന്നാന്റെയും ശോശാമ്മയുടെയും മകൻ, മാത്തുണ്ണി ജോയ് (82) ഫിലാഡൽഫിയയിൽ നിര്യാതയനായി. ലെയാമ്മ ജോയ് ആണ് ഭാര്യ. ലിജ തോമസ്, ലിജി ജോയി എന്നിവർ മക്കളും, അജു തോമസ്, വിനീത് മാത്യു എന്നിവർ മരുമക്കളും, ക്രിസ്റ്റഫർ തോമസ്, സാറ മാത്യു, നോഹ മാത്യു എന്നിവർ കൊച്ചുമക്കളും, ഫാദർ ബേബി മാത്യൂസ്, റവ. ടി.ഒ. സാമുവൽകുട്ടി, അമ്മിണി ജോർജ്, കുഞ്ഞുമോൾ തങ്കച്ചൻ, പൊന്നമ്മ എന്നിവർ സഹോദരങ്ങളുമാണ് .

1990-ൽ അമേരിക്കയിലെത്തിയ ജോയ്, ഫിലാഡൽഫിയയിലെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും, ശശ്രൂഷക്കാരനും ആയിരുന്നു.

പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 5:30 pm – 8:30 pm വരെയും, പൊതുദർശനവും സംസ്കാര ശുശ്രുഷയും: സെപ്റ്റംബർ 21, ശനിയാഴ്ച,രാവിലെ 9:00 മുതൽ 11:00 വരെയുമുള്ള സമയങ്ങളിൽ, വെൽഷ് റോഡ് – ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെൻ്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary’s Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006)

നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലും, ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാദർ കെ കെ ജോൺ എന്നിവരുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ സഹകരണത്തിലുമാണ് സംസ്‌ക്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നത്.

സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം 11: 45 ന് പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌ക്കാരം നടക്കും . (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040).

വാർത്ത: സാബു വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments