Tuesday, September 24, 2024
Homeകേരളംപത്തനംതിട്ട: 5000 പേർക്ക് തൊഴിൽ: രജിസ്ട്രേഷൻ ക്യാമ്പ്( 09.09.24 (തിങ്കളാഴ്ച))

പത്തനംതിട്ട: 5000 പേർക്ക് തൊഴിൽ: രജിസ്ട്രേഷൻ ക്യാമ്പ്( 09.09.24 (തിങ്കളാഴ്ച))

വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി ഇതുവരെ തൊഴിൽ ലഭിച്ചവരുടെ എണ്ണം 853 ആണ്. അടുത്ത മൂന്നുമാസം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന്‍റെ ഭാഗമായി വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂര്‍ വള്ളത്തോൾ ഗ്രന്ഥശാലയിൽ വച്ച് 09.09.24 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് DWMS രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പരിപാടി വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻറ് വി മോഹനൻ നായർ ഉദ്ഘാടനം ചെയ്യും. ഇത് വഴി വരും ദിവസങ്ങളിൽ വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി നടത്തുന്ന ജോബ് ഫെയറുകളിലേക്കും ഇൻ്റർവ്യൂകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്തു പങ്കെടുക്കാൻ സാധിക്കും. Plus two /ITI മുതൽ യോഗ്യതയുള്ള ആർക്കും രജിസ്ട്രേഷൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 87146 99496

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments