Friday, November 22, 2024
Homeസ്പെഷ്യൽമലയാളി മനസ്സിൻറെ 'സ്ഥിരം എഴുത്തുകാർ' - (22) ശ്രീ നൈനാൻ വാകത്താനവും കുടുംബവും. ✍അവതരണം: മേരി...

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ’ – (22) ശ്രീ നൈനാൻ വാകത്താനവും കുടുംബവും. ✍അവതരണം: മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

 “മലയാളി മനസ്സിൻറെ സ്ഥിരം എഴുത്തുകാർ”  എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം
————————————————————————————————

സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്നതിനു പകരം ഒരു കുടുംബത്തിലെ എഴുത്തുകാരായ മുഴുവൻ പേരെയും ആണ് ഇന്ന് ഞാൻ  ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത്.

ശ്രീ നൈനാൻ വാകത്താനവും കുടുംബവും
—————————————————————

കോട്ടയം വാകത്താനം സ്വദേശി നൈനാൻ, അദ്ദേഹത്തിൻറെ ഭാര്യ റീന, മക്കളായ മഹിമ, സാന്ദ്ര എന്നിവരാണ് അവർ. 

*******************************************

കോട്ടയത്ത് കോളേജിൽ   ഒന്നിച്ച് പഠിക്കുമ്പോൾ തുടങ്ങിയ സ്നേഹബന്ധം ആണ്  ‘മലയാളി മനസ്സ് ‘ പത്രത്തിൻ്റെ സാരഥി ശ്രീ രാജു ശങ്കരത്തിലും   ശ്രീ നൈനാനും തമ്മിലുള്ളത്.  പഠനകാലത്ത് ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന അവർ കോളേജ് കാലഘട്ടം കഴിഞ്ഞതോടെ രണ്ടു വഴിക്കു പിരിഞ്ഞു.

 പിന്നീട് സോഷ്യൽ മീഡിയ വഴി ഏതാണ്ട്  മുപ്പത് വർഷങ്ങൾക്ക് ശേഷമാണ്  വർഷങ്ങൾക്കു മുന്നേ അമേരിക്കയിലെ ഫിലാഡെൽഫിയായിൽ സ്ഥിരതാമസമാക്കിയ  ശ്രീ രാജു ശങ്കരത്തിലും  യു. എ. ഇ. യിലെ അലൈനിൽ ജോലി ചെയ്യുന്ന  നൈനാനും തമ്മിൽ കണ്ടുമുട്ടുന്നത്. അങ്ങനെയാണ് ആ രണ്ട് ആത്മമിത്രങ്ങളുടെ  സുഹൃദ്ബന്ധം പുതുക്കപ്പെടുന്നത്.

 കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന വാരികകളിൽ കഥയും മറ്റും എഴുതിയിരുന്ന  നൈനാൻ്റെ യൗവനകാലം.  പിന്നീട് ജോലിത്തിരക്കുമൂലം എഴുത്തിൽ നിന്നും വിട്ടു നിന്ന കാലം.

 എന്നാൽ പഴയ ആത്മസുഹൃത്തിന്റെ പത്രത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴി അറിയുകയും കാണുകയും ചെയ്തപ്പോൾ വീണ്ടും എഴുത്തിനെ കുറിച്ച് ചിന്തിക്കുകയും അങ്ങനെ അദ്ദേഹത്തിൻറെ പ്രോത്സാഹനവും കൂടിയായപ്പോൾ ‘മലയാളി മനസ്സ് ‘ എന്ന അമേരിക്കൻ മുൻനിര പത്രത്തിൽ  “ക്രിസ്തുമസ് ഓർമ്മകൾ” എഴുതിക്കൊണ്ട്  നൈനാൻ വാകത്താനം എന്ന തൂലികാ നാമത്തിൽ  വീണ്ടും എഴുത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

 അതിനു ശേഷം മലയാളി മനസ്സ് പത്രത്തിൽ തുടർച്ചയായി കഥകളും ലേഖനങ്ങളും വാർത്തകളുമായി നൈനാൻ  നിറഞ്ഞു നിൽക്കുന്നു.

ഇതിനോടകം മലയാളി മനസ്സിൻ്റെ നിരവധി അംഗീകാരങ്ങൾ മെമെന്റോ ആയും ക്യാഷ് അവാർഡ് ആയും അദ്ദേഹത്തെ തേടി എത്തി.

  അക്ഷരനഗരിയായ കോട്ടയത്തുവച്ച് സിനിമാതാരങ്ങളായ കൃഷ്ണപ്രസാദ് , നിയ ശങ്കരത്തിൽ,  മലയാള മനോരമ മുൻ എഡിറ്റർ മാത്യു ശങ്കരത്തിൽ തുടങ്ങിയവരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത  മലയാളി മനസ്സിൻ്റെ വാർഷിക ആഘോഷത്തിന്റെ പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട  മുൻ മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിൽ നിന്നും നൈനാൻ്റെ അസാന്നിധ്യത്തിൽ ഭാര്യ റീനയും  മക്കളായ മഹിമയും  സാന്ദ്രയും  ചേർന്ന്  അവാർഡുകൾ ഏറ്റുവാങ്ങി.

ഓരോരോ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ പരിചയപ്പെടുത്തുന്ന മലയാളി മനസ്സിൻ്റെ  “വനിത തരംഗം” പംക്തിയിലൂടെയാണ്  ഹോം മെയ്ഡ് കേക്ക് നിർമ്മാണ രംഗത്ത് മികവ് തെളിയിച്ച  റീന നൈനാൻ മലയാളി മനസ്സിൽ എത്തുന്നത്.

 തുടർന്ന് മലയാളി മനസ്സിൽ സ്ഥിരമായി പാചക പംക്തി എഴുതിക്കൊണ്ട്  ഹോം ബേക്കറായ   റീന നൈനാനും , കഥകളും ലേഖനങ്ങളുമായി മഹിമ നൈനാനും ,  സാന്ദ്ര നൈനാനും   മലയാളി മനസ്സിനോടൊപ്പം നിൽക്കുന്നു.

മലയാളി മനസ്സിൻറെ അംഗീകാരങ്ങൾ അവർക്കും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

 കുടുംബത്തെ ഒന്നാകെ എഴുത്തിൻ്റെ വഴിയിലേക്ക് നയിച്ച്  ‘മലയാളി മനസ്സ് ‘ എന്ന  പത്രത്തിൻ്റെ കുടുംബത്തിലെ അംഗങ്ങളാക്കിയത്  ശ്രീ രാജു ശങ്കരത്തിൽ ആണെന്നുള്ള കാര്യം നൈനാൻ  നന്ദിയോടെ സ്മരിക്കുകയുണ്ടായി.

 കുറഞ്ഞ കാലം കൊണ്ട് ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ചേക്കേറിയ മലയാളി മനസ്സിൻ്റെ എഴുത്തുകാരായതിലൂടെ  എവിടെ ചെന്നാലും ഒരു എഴുത്തുകാരൻ അല്ലെങ്കിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ  ഞങ്ങളെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു എന്ന കാര്യവും അദ്ദേഹം  സന്തോഷപൂർവ്വം പറയുകയുണ്ടായി.

 യു. എ. ഇ. യിലെ അലൈനിൽ ജോലി ചെയ്യുന്ന  നൈനാൻ്റെ ഭാര്യ  റീന  ഹോം മെയ്ഡ് കേക്ക് നിർമ്മാണ സംരഭമായ ‘മാജിക്കൽ ഫ്ലേവേഴ്സ് ‘ൻ്റെ സാരഥിയാണ്.

മക്കളായ  മഹിമ   ഇസാഫ് ബാങ്കിലും (ചങ്ങനാശ്ശേരി) സാന്ദ്ര  ഇൻഫോ പാർക്കിലും (കൊച്ചി) ജോലി ചെയ്യുന്നു. മഹിമയുടെ ഭർത്താവ് കുര്യൻ.പി.വർഗീസ് (സർക്കുലേഷൻ ഇൻസ്പെക്ടർ, മലയാള മനോരമ, കൊല്ലം.)

ഈ കുടുംബം മുഴുവനും മലയാളി മനസ്സിൻ്റെ സ്ഥിരം എഴുത്തുകാരായി തുടർന്ന്  ‘മലയാളി മനസ്സ് ‘ കൂടുതൽ സമ്പുഷ്ടമാകട്ടെ എന്ന പ്രാർത്ഥനയോടെ….

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments