Saturday, October 26, 2024
Homeകേരളംമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു.

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു.

കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നിന്റെ 75 ഗുളികകൾ കണ്ടെടുത്തു.

ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണ്. 15 ഗ്രാം വരുന്ന ഗുളികകളാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. നേരത്തെ പവർലിഫിറ്റിംഗ് മത്സരത്തിന് പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞ് മുഹമ്മദ് അമാൻ വീട്ടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം ഈ പണം സുഹൃത്തുകളുമായി വഴിവിട്ട് ചെലവഴിച്ചിരുന്നു.

ഇത് മനസിലാക്കിയ വീട്ടുകാർ പിന്നീട് പണം നൽകുന്നത് അവസാനിപ്പിക്കുകയും ഇയാളുടെ ആവശ്യപ്രകാരം തന്നെ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഷോപ്പിൽ ശമ്പളം നൽകി ജോലിക്ക് നിർത്തുകയും ചെയ്തിരുന്നു. ശമ്പളം കിട്ടുന്ന തുക മതിയാകാതെ വന്നപ്പോൾ മെഡിക്കൽ ഷോപ്പിൽ സൂക്ഷിച്ചിരുന്ന മയക്കുഗുളികകൾ സുഹൃത്തുക്കൾ വഴി ആവശ്യക്കാരെ കണ്ടെത്തി ഇയാൾ മറിച്ചു വിറ്റു വരുകയായിരുന്നു. വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു ‌ഗുളിക 100 രൂപയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്.

കലൂർ, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ മേൽ മേൽനോട്ടത്തിലുള്ള ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments