Friday, October 18, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (35) വി.ശാന്താറാം (1901 - 1990)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (35) വി.ശാന്താറാം (1901 – 1990)

മിനി സജി കോഴിക്കോട്

സ്ഥിരോത്സാഹ ത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ചലചിത്രലോകത്ത് അത്യുന്നത ബഹുമതി കരസ്ഥമാക്കിയ പ്രതിഭാശാലിയാണ് വി.ശാന്താറാം.

ശാന്താറാം തൻ്റെ കൗമാരപ്രായത്തിൽ റെയിൽ റോഡ് റിപ്പയർ ചെയ്യുന്ന ഒരു വർക്കിന് പോയിത്തുടങ്ങി. 15 രൂപയായിരുന്നു ശമ്പളം. തുച്ഛമായ ഈ തുക തികയാത്തതുകൊണ്ട് അടുത്തുള്ള ഒരു ടാക്കീസിലും ശാന്താറാമിന് ജോലി ചെയ്യേണ്ടി വന്നു. അവിടെ അദ്ദേഹം ബോർഡുകൾ എഴുതി. ഡോർ ബോയ് ആയി പണിയെടുത്തു. അതേസമയം സിനിമ കാണുന്നതിൽ വലിയ കമ്പക്കാരനായിരുന്നു. ഇന്ത്യൻ ചലച്ചിത്ര വ്യവസായം അതിൻ്റെ ബാല്യത്തിൽ ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ . ശാന്തറാമിന് അസിസ്റ്റൻറ് ഫോട്ടോഗ്രാഫറായി ജോലിക്ക് കിട്ടി. പുതിയതായി തുടങ്ങിയ മഹാരാഷ്ട്ര ഫിലിം കമ്പനി _ യിൽ ചേർന്നു.അവിടെ ക്ലീനിംഗ് ബോയ് മുതൽ നടൻ വരെയുള്ള ജോലികൾ ചെയ്തു.

ഇന്ത്യൻ സിനിമയിൽ ആദ്യമായി സൂം ലെൻസ് ഉപയോഗിച്ചതും ആദ്യമായി കുട്ടികളുടെ ചിത്രം നിർമിച്ചതും ആദ്യമായി കളർ ഫിലിം നിർമ്മിച്ചതും ശാന്താറാമാണ്. 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചു.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments