തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് ആലപ്പുഴയിലെ ഏജൻ്റ് വിറ്റ ടിക്കറ്റിന്. ആലപ്പുഴ ജില്ലയിലെ ഏജൻ്റായ അനിൽ കുമാർ (ഏജൻസി നമ്പർ എ 5444) വിറ്റ VC 490987 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് വ്യക്തമല്ല.
തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്.ഒരു കോടി രൂപ വീതം ആറ് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. VA 205272 VB 429992 VC 523085 VD 154182 VE 565485 VG 654490 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. മൂന്നാം സമ്മാനമായ 10 ലക്ഷം വീതം ആറു ടിക്കറ്റുകൾക്കും നാലാം സമ്മാനമായ അഞ്ച് ലക്ഷം വീതം ആറ് ടിക്കറ്റുകൾക്കും ലഭിക്കും. 5000, 2000, 1000, 500, 300 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലേക്ക് എത്തിച്ചത്. 41,84,890 ടിക്കറ്റകളാണ് വിറ്റഴിച്ചു. 15,110 ടിക്കറ്റുകൾ ബാക്കിയായി. 300 രൂപയായിരുന്നു ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പ് ജോയിൻ്റ് ഡയറക്ടർ രാജ്കപൂറിൻ്റെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. പെരുമാറ്റച്ചട്ടം കാരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നറുക്കെടുപ്പിൽ പങ്കെടുത്തില്ല. വിഎ, വിബി, വിസി, വിഡി, വിഇ, വിജി എന്നിങ്ങനെ ആറു സീരീസുകളിലായാണ് വിഷു ബമ്പർ ലോട്ടറി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയത്.