Thursday, December 26, 2024
Homeകേരളംഎസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ.

എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ.

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് മേയ് 9 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments