സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍; എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ)മാരായി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണം.
18 വയസ് പൂര്‍ത്തിയായ എന്‍സിസി, സ്‌കൗട്ട്, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അര്‍ദ്ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍-ഇഡിസി വോട്ട്;
അപേക്ഷ 13 വരെ സ്വീകരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ 13 വരെ
സമര്‍പ്പിക്കാം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുത്തു അപേക്ഷ സമര്‍പ്പിക്കാം. പോസ്റ്റിങ് ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. ഏപ്രില്‍ 11,12,13 ദിവസങ്ങളിലായാണ് പരിശീലനം നടക്കുന്നത്.
പോളിംഗ് പരിശീലനകേന്ദ്രങ്ങള്‍ നിയമസഭാമണ്ഡലം തിരിച്ച് ചുവടെ:
തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: സെന്റ് തോമസ് കോളജ് റാന്നി
ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട
കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി
അടൂര്‍ : അടൂര്‍ ബിഎഡ് സെന്റര്‍, അടൂര്‍ ബോയ്സ് ഹൈസ്‌കൂള്‍
പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം;
നിരീക്ഷകരെ അറിയിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകരെ നേരിട്ട് അറിയിക്കാം. പൊതുനിരീക്ഷകനായ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസ്, ചെലവ് നിരീക്ഷകനായ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് എന്നിവരാണ് മണ്ഡലത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍. പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ ക്യാമ്പ് ഓഫീസ് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പോലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പ്രവര്‍ത്തിക്കുന്നത്.
നിരീക്ഷകരുടെ മൊബൈല്‍ നമ്പരുകള്‍
പൊതുനിരീക്ഷകന്‍: അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്- 8547167470
പോലീസ് നിരീക്ഷകന്‍: എച്ച് രാംതലെഗ്ലിയാന ഐപിഎസ്- 8281544704
ചെലവ് നിരീക്ഷകന്‍: കമലേഷ് കുമാര്‍ മീണ ഐആര്‍എസ്- 8281540118
സ്വീപ് ബോധവത്കരണ പരിപാടി ഏപ്രില്‍ 11
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി-കോട്ടയം കൈതകര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിക്കുന്ന സ്വീപ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 11 ന് രാവിലെ 10.30 ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. പന്തളം എന്‍എസ്എസ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എന്‍എസ്എസ്, ഐക്യൂഎസി എന്നിവരുടെ നേതൃത്വത്തിലാണ് കോന്നി മണ്ഡലത്തിലെ സ്വീപ് ബോധവത്കരണ പരിപാടി നടത്തുന്നത്. കോന്നി എആര്‍ഒ ടി.വിനോദ് രാജ്, ഇആര്‍ഒ കെ.എസ് നസിയ , കോളജ് പ്രിന്‍സിപ്പള്‍ പ്രൊഫ.ഡോ.എം ജി.സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.