Friday, December 27, 2024
Homeഅമേരിക്കസംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ അബ്രഹാം വർഗീസ് - പി.പി ചെറിയാൻ

സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കണം: റവ അബ്രഹാം വർഗീസ് – പി.പി ചെറിയാൻ

ഹൂസ്റ്റൺ : സംഭാഷണങ്ങളിൽ വിശുദ്ധി പാലിക്കുവാൻ പരിശീലിക്കുന്ന അവസരമാക്കി ഈ നോമ്പ് കാലം മാറ്റണമെന്ന് റവ ഫാ അബ്രഹാം വർഗീസ് അച്ചൻ ഉധബോധിപ്പിച്ചിച്ചു. വായിൽ നിന്നും വരുന്ന വ്യർത്ഥ വാക്കുകളാണ് മനുഷ്യരെ അശുദ്ധരാക്കുന്നതെന്നും, നിശ്ശബ്ദതയിലാണ് ആത്മാവിന്റെ ശബ്‍ദം കേൾക്കുവാൻ കഴികയുള്ളൂവെന്നും അച്ചൻ പറഞ്ഞു.ദൈവവചന പഠനത്തിലും , പ്രാര്ഥനയിലും ഉറ്റിരിക്കുന്ന അവസരമായി ഈ കാലഘട്ടം മാറണമെന്നും അച്ചൻ കൂട്ടിച്ചേർത്തു.

കത്തോലിക്ക സഭയിലെ വിശുദ്ധന്മാരുടെയും , വിശുദ്ധമതികളുടെയും ജീവിതത്തിലുടനീളം സംസാരത്തിൽ മിതത്വം പാലിച്ചതും മറ്റുള്ളവരോട് അനുകമ്പാപൂർവം പെരുമാറാൻ കഴിഞ്ഞുവെന്നതുമാണ് അവരുടെ ജീവിതവിജയത്തിന് നിധാനമായത് ,അവരുടെ മാതൃക അനുകരണീയമാണെന്നും അച്ചൻ പറഞ്ഞു. 513-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ മാർച്ച് 12 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സുഭാഷിതങ്ങളിൽ നിന്നുള്ള അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹോളി ഘോസ്റ്റ് മലങ്കര കത്തോലിക്ക ചര്ച്ച വികാരി റവ ഫാ അബ്രഹാം കുളത്തുംഗൽ. .സമ സഹോദരങ്ങളുടെ മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന പരിഹാസം ,കള്ളസാക്ഷ്യം ,പരദൂഷണം, ദുഷ്പ്രചരണം, എന്നിവയിൽ നിന്നും ദൈവമക്കൾ ഒഴിഞ്ഞിരിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.

അലക്സിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു മിഷിഗണിൽ നിന്നുള്ള സൂസൻ മത്തായി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.. ഹൂസ്റ്റണിൽ നിന്നുള്ള റ്റി എ മാത്യു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി . അച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

 പി.പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments