സുധാമണി ടീച്ചർ ഇന്ന് ഏറെ സന്തോഷവതിയാണ്.
ആദ്യമായി നക്ഷത്രപുരം പഞ്ചായത്തിൽ ഒരാഘോഷം നടക്കുകയാണ്.
കളക്ടർ ഉൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിനാണ് ഇന്ന് നക്ഷത്രപുരം പഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്.
സുധാമണി ടീച്ചറിനെ കുറിച്ച് രണ്ടുവാക്ക്.
ടീച്ചർ ഇന്ന് ഏകയാണ്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചുപോയി. പെട്ടെന്നുള്ള മരണമായിരുന്നു.
നെഞ്ചുവേദനയെതുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പക്ഷേ മരണം പെട്ടെന്നായിരുന്നു.
ദുഃഖം താങ്ങാനാവാതെ ടീച്ചർ രണ്ടുമൂന്ന് മാസങ്ങൾ തള്ളിനീക്കി.
ടീച്ചറിന് കൂട്ടുകാരായി നക്ഷത്രപുരം പഞ്ചായത്തിൽ മുപ്പത്തിൽ പരം കുട്ടികളുണ്ട്.
അവർ ടീച്ചറിനെ തിരിച്ചു ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വന്നു.
ടീച്ചറിനുംകുട്ടികളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
ഒരുകണക്കിന് പറഞ്ഞാൽ ടീച്ചറാണ് അവർക്ക് വഴിക്കട്ടിയായത്.
ആ പഞ്ചായത്തിൽ കുറച്ച് പണക്കാരൊഴിച്ചു വേറെ ആർക്കും വിദ്യാഭ്യാസവും ഗവൺമെന്റ് ജോലിയും ഒരു വീട്ടിലും ഇല്ല.
തന്നെയുമല്ലമിക്കവരും മദ്യപാനികളാണ്.
ആ വീടുകളിലെ സ്ത്രീകളുടെ കാര്യവും കഷ്ടമാണ്. പിന്നെ കുട്ടികളുടെ കാര്യം പറയണോ. പഠിക്കുന്ന കുട്ടികൾക്ക് വീടുകളിൽ പഠിക്കാനുള്ള അന്തരീക്ഷം അല്ല.
ഒരു ദിവസം ടീച്ചർ ഈ കുട്ടികളെ എല്ലാവരെയും ഒരുമിച്ച് വിളിച്ചുചേർത്തു. എന്നിട്ട് ടീച്ചർ പറഞ്ഞു നിങ്ങളെ പഠിക്കാൻ ഞാൻ സഹായിക്കാം.
അതിന് നമുക്ക് ആദ്യം ഒരു ലൈബ്രറി ഉണ്ടാക്കാം. അപ്പോൾ ആദ്യപടിയായി കുറച്ച് പുസ്തകങ്ങൾ സംഘടിപ്പിക്കാം. ടീച്ചർ പണക്കാരുടെ വീടുകൾ കുട്ടികളുമായി കയറിയിറങ്ങി കുറേ പുസ്തകങ്ങൾ സ്വരുക്കൂട്ടി കുറേ പുസ്തകങ്ങൾ ടീച്ചറും വാങ്ങി.
സ്‌കൂൾ വിട്ടുവന്നാൽ കറങ്ങിനടന്നിരുന്ന കുട്ടികൾ ഇപ്പോൾ വായനശാലയിൽ വന്ന് പി സ് സി യ്ക്കുള്ള ബുക്ക്സ് തമ്മിൽ തമ്മിൽ ചോദിച്ചും പറഞ്ഞും പഠിക്കുന്നു.
അവർക്കിപ്പോൾ സ്കൂളിൽ എല്ലാത്തിനും എ ഗ്രെഡ് മാർക്കാണ്.
ഇപ്പോൾ അവർ ഡിഗ്രി ഒക്കെ പാസ്സായി. എല്ലാവരും ഒന്നിനൊന്ന് മെച്ചമായി പഠിച്ചു.
സുധാമണി ടീച്ചർ കാരണം അവരുടെ അച്ചന്മാർ മദ്യപാനം നിർത്തി. വീടുകളിൽ സ്ത്രീകൾ സന്തോഷവതികളായി.
ആ മുപ്പത് കുട്ടികളും പഠിച്ച് ജോലി നേടി.
അവരെ അനുമോദിക്കുന്നതിനും, ഇതിനൊക്കെ കാരണക്കാരിയായ സുധാമണി ടീച്ചറെ ആദരിക്കുന്നതിനും ഉള്ള ചടങ്ങിലേക്കാണ് ഇന്നിവിടെ കളക്ടർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വരുന്നത്. ടീച്ചറിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തിന്റ ഫലമാണ് ആദർശധീരരായ കുട്ടികൾ
വേദി ഒരുക്കി സന്നിഹിതരായി.
കളക്ടർ സുധാമണി ടീച്ചറിനെ പൊന്നാടയണിയിച്ചു.
വികാരനിർഭരമായ നിമിഷങ്ങൾക്ക് നക്ഷത്രപുരം പഞ്ചായത്തിലെ ആബാലവൃത്തം ജനങ്ങളും സാക്ഷ്യം വഹിച്ചു. ടീച്ചറിന്റെ വാക്കുകൾ നെഞ്ചിലേറ്റി ടീച്ചറിനൊപ്പം ഒറ്റയടിപാതയിലൂടെ സഞ്ചരിച്ചത് കൊണ്ടാണ് അവർ നന്മയുടെ വിളനിലങ്ങളായത്.
ഇതുപോലെ ഇനിയും സുധാമണിടീച്ചറും ആത്മധൈര്യമുള്ള കുട്ടികളും ഉണ്ടാവട്ടെ.