മഴത്തുള്ളിക്കിലുക്കത്തെ ജയിച്ചിടും
പവിത്രമാം മഞ്ഞുതുള്ളി.
മലിനതയൊന്നും സ്പർശിക്കാത്ത
നിന്റെ നിഷ്കളങ്കതയാൽ ഭൂമിയിലെ
കിനാവുകൾക്ക് മനോജ്ഞമാം
പുലരിയുടെ തുടുത്ത മുഖം .
ഭക്തിയേന്തി തിളങ്ങും പോൽ ,
കാറ്റിനോടൊപ്പം.
പ്രശാന്തമാം പുഞ്ചിരിയിൽ
സ്വച്ഛതയുണ്ടാം.
ഭൂമികന്യ കുഞ്ഞിനെ – യെന്നപോലെ
കൊഞ്ചിച്ചുമ്മവയ്ക്കുന്നു,
ഹർഷബാഷ്പം തൂകി നിൽക്കും
ഇലത്തുമ്പിൽ നിന്നും
നീ പതിയും
നിമിഷങ്ങളിൽ, നിനക്കുള്ളിലെ
നിഷ്കളങ്കതയും മനോഹാരിതയും
പ്രകൃതിയുടെ ആത്മാവിന്റെ
ഭാഷയാകുന്നു, അതിൽ കാണാം
ജീവിതസത്യങ്ങൾ .
വീഴാതെ നിലനിൽക്കാനും,
തണുത്തിട്ടും സ്വയം
പ്രതിഫലിപ്പിക്കാനും
സ്നേഹത്തിൻ ഊഷ്മളമായ
നൈർമല്യം അനുഭവിക്കാനുമുള്ള
പാഠങ്ങൾ പഠിക്കാം.
പ്രിയ മഞ്ഞുത്തുള്ളി നീ ആകാശം
ഭൂമിക്ക് നൽകുന്ന സമ്മാനം
നിശബ്ദമായി പുലരിയിൽ ഉത്ഭവ
പാപം
തീണ്ടാതെ വന്ന മഞ്ഞുതുള്ളി
ഒരു സ്നേഹസ്‌പർശനമായി
പ്രകൃതിയുടെ ചിരിയെന്നപോലെ
ദീപ്തിയോടെ നീ നിൽക്കുമ്പോൾ
സൂര്യന്റെ പൊൻ കിരണങ്ങൾ നീ
പ്രതിഫലിപ്പിക്കുന്നു .
നിന്റെ ഓരോ ചിരിയിലും സൂര്യ
പ്രണയചുംബനം കാണുന്നു ഞാൻ .