കോഴിക്കോട് ജില്ലയിലെ കൊളത്തറ പുഷ്കരണിയിൽ ഡോ: കെ പി കുമാരൻ്റേയും എം.കെ നളിനിയുടേയും മൂന്നു മക്കളിൽ ഇളയവളായി ജനനം. കുട്ടിക്കാലത്തു തന്നെ പ0നത്തോടൊപ്പം കലാകായിക മത്സരങ്ങളിൽ സജീവമായിരുന്നു.
നല്ലൊരു അത്‌ലറ്റ് ആയിരുന്ന ഷൈമജ ശിവറാം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മീററുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന് ഷൈമജ ശിവറാമിന് പ്രോത്സാഹനമായി നിന്നത് വല്യമ്മയും കായിക അധ്യാപികയുമായ ഭാർഗ്ഗവിടീച്ചറാണ്. സ്പോട്സിൽ ഉയരങ്ങൾ താണ്ടുമ്പോഴും എഴുത്തിനെയും വായനയേയും കൈവിട്ടിരുന്നില്ല, നല്ല വായനക്കാരിയായ അമ്മയാണ് അതിന് കരുത്ത് നൽകിയത് . വീട്ടിലെ അന്തരീക്ഷം ഷൈമജ യുടെ കഴിവിനെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
കോളേജിലെ ബെസ്റ്റ് ഓൾറൗണ്ടർ പദവിക്ക് അർഹയായി , കച്ചേരി പറമ്പ്എൽപി സ്കൂൾ, കൊളത്തറ ആത്മവിദ്യാ സംഘം യു.പി സ്കൂൾ എസ് പി.ബി.എസ് രാമനാട്ടുകര ഗവ: ആർട്സ് & സയിൽസ് കോളേജ്, കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം, കേന്ദ്രീയ സംസ്കൃത സർവ്വകലാശാലഎന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യഭ്യാസം .Bed കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ് ബാങ്ക് മാനേജരായ ഭർത്താവിനൊത്ത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ജീവിതം. ഈ കാലയളവിൽ കാര്യമായ എഴുത്തൊന്നും ഉണ്ടായില്ല എങ്കിലും ഒരു തികഞ്ഞ വീട്ടമ്മയായി മാറുകയായിരുന്നു.
98 ൽ അധ്യാപികയായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചെങ്കിലും നിണ്ട അവധിയെടുത്ത് കുടുംബത്തോടൊപ്പം മുംബൈലേക്ക് തന്നെ മടങ്ങി. ഇതിനിടയിൽ മകൾ , അവളുടെ കാര്യങ്ങൾ ഇവയിൽ മാത്രമായിരുന്നു ശ്രദ്ധയെങ്കിലും ഇടയ്ക്ക് കവിതകൾ ആ വിരൽതുമ്പിൽ നിന്ന് ഉതിർന്നുവീണു. 2013-ൽ തിരിച്ച് ജോലിയിൽ പ്രവേശിച്ചതാണ് ഷൈമജ എന്ന എഴുത്തുകാരിയെ ലോകം അറിയാൻ ഇടയാക്കിയത്. അതു വരെ അമർത്തി വച്ചതെല്ലാം പിന്നെ ശാന്തമായി ഒഴുകി എത്തുകയായിരുന്നു ജോർജ് ഓണക്കൂർ സാർ പറഞ്ഞതുപോലെ നീലമേഘങ്ങൾ ഒഴുകി നടക്കുന്ന ആകാശം പോലെ ആനന്ദം പകരുന്ന അനുഭൂതി, കായലോരത്ത് നിൽക്കുമ്പോൾ കാറ്റുപോലെ ഹൃദയം തണുപ്പിക്കുന്ന എഴുത്തു വഴി….
അതിഭാവുകത്വമേതുമില്ലാതെ സുതാര്യമായ രചനാശൈലി അതാണ് ഷൈമജ ശിവരാമിനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത് .പ്രണയത്തിൻ്റെ നനവും മാതൃത്വത്തിൻ്റെ സുഗന്ധവും, വ്യക്തി ബന്ധങ്ങളുടെ ആഴവും എത്ര സൂക്ഷ്മമായാണ് ഷൈമജ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അതെ ചാരുവർണങ്ങൾ ചാലിച്ചെഴുതിയ ആകർഷകമായവ്യക്തി ചിത്രമാണ് ഷൈമജശിവറാം ഇതിനിടയിൽ തൻ്റെ നൃത്തവും ചേർത്തു പിടിക്കുന്നു. ഭർത്താവ് ശിവരാമ പ്രകാശ് റിട്ട. സീനിയർ മാനേജർ ബാങ്ക് ഓഫ് ബറോഡ . ഏകമകൾ അശ്വതി ശിവറാം വിദ്യാർത്ഥിനി.
ഈ ബഹുമുഖ പ്രതിഭ ഒരു പാട് അംഗീകാരങ്ങളുടെ നെറുകയിലാണ് ഇപ്പോൾ ‘ ആദ്യ ചെറുകഥാ സമാഹാരമായ അഗ്നികയ്ക്ക് കോവിലൻസ്മാരക പുരസ്കാരം, 2019 ൽ അധ്യാപക സംഘടനയായ കെ എസ് ടി എ യുടെ അധ്യാപിക പ്രതിഭാ പുരസ്കാരം, 2021 ൽ എസ്.കെ.പൊറ്റെക്കാട് അവാർഡ് സമിതിയുടെ പ്രോത്സാഹന സമ്മാനം 2022-ൽ തിരുവനന്തപുരത്തെ സംസ്കാരകലാ സാഹിത്യവേദിയുടെ കവിതാജ്വാലാ പുരസ്കാരം 2023-ൽ ഉള്ളൂർ കലാസാംസ്കാരിക സമിതിയുടെ ഉള്ളൂർ സമഗ്ര സംഭാവന അവാർഡ് എന്നിവ ലഭിച്ചു. ഇപ്പോൾ ജി എം യു പി എസ് കൊണ്ടോട്ടിയിൽ അധ്യാപികയാണ്.. എഴുത്തിനൊപ്പം നൃത്തവേദിക്കളിലും സജീവമാവുന്നു….എല്ലാറ്റിനും ടീച്ചറുടെ കൂടെ കുടുംബവും കൂട്ടുകാരുമുണ്ട് കൃഷ്ണഭക്തയായ ടീച്ചർ എല്ലാം കൃഷ്ണനിൽ അർപ്പിക്കുന്നു