Friday, July 26, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 57)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 57)

റോബിൻ പള്ളുരുത്തി

“മാഷേ, ഞാനൊരു കാര്യം ചോദിച്ചോട്ടെ ? ..
അല്ലെങ്കിൽ വേണ്ട.”

“അതെന്താടോ ലേഖേ , എന്നോട് ചോദിക്കാൻ പറ്റാത്ത ചോദ്യമാണോ ?”

“ഓ അതല്ല മാഷേ, നമ്മൾ പറയുന്ന വാക്കുകൾ വിശ്വാസിക്കാത്തവരോട്, കൂടുതലായൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് അമ്മയോടച്ഛൻ പറയാറുള്ളത്.. ”

“ലേഖയുടെ അച്ഛനും അമ്മയും തമ്മിൽ സാസാരിച്ചത് എന്തായാലും, അതിൽ എനിക്കെന്താ കാര്യം ?”

“പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താ കാര്യം ? ഹ ഹ ഹ. അതല്ലെ, മാഷുദ്ദേശിച്ചത് ?”

“അങ്ങ്ഹാ , അതുതന്നെ.. കുട്ടി കരുതുന്നതുപോലെ ഞാനൊരു നിരീശ്വരവാദിയൊന്നുമല്ല. ദൈവത്തിലുള്ള ഭയവും വിശ്വാസവും എന്നുമെൻ്റെ മനസ്സിലുണ്ട്.. ”

” അതല്ല മാഷേ ഞാൻ ഉദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ഞാനൊരു മാല വാങ്ങി. ടി.വി യിലെ പരസ്യം കണ്ടിട്ട് ഓൺലൈനായാണ് വാങ്ങിയത് .”

“ഇതിലെന്താ ഇത്ര പ്രത്യേകതയുള്ളത് ? ഇന്നത്തെക്കാലത്ത് പലരും അങ്ങനെത്തനെയല്ലെ അവശ്യസാധനങ്ങൾ വാങ്ങുന്നത്.?”

“അത് ശരിയാണ് മാഷേ. പക്ഷെ, ഞാൻ വാങ്ങിയ മാലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. “അതിശയമണി മാല ” എന്നാണതിൻ്റെ പേര്. അതിൽ കോർത്തിരിക്കുന്ന മുത്തുകൾ ഹിമാലയത്തിലെ കൈലാസത്തിൽ നിന്നും കൊണ്ടുവന്നവയാണ്. ആ മാല സ്ഥിരമായി ധരിച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സ്ഥലമാകുമെന്നൊണ് പറയുന്നത്. വെറും 999/- രൂപയായിരുന്നു വില. വില കുറവായതുകൊണ്ടുതന്നെയാണ് ഞാനും ഒരെണ്ണം വാങ്ങിയത്. എന്തായാലുമൊന്ന് പരീക്ഷിച്ചു നോക്കാമെന്ന് കരുതി. ”

” അപ്പോ അതാണ് കാര്യം. ഈ കാര്യത്തിൽ ലേഖ പറഞ്ഞ ‘അവിശ്വാസി ‘ എന്ന വാക്കിനോട് ഞാൻ യോജിക്കുന്നു. ഇത്തരം തട്ടിപ്പ് സാധനങ്ങളിൽ എനിക്കൊട്ടും വിശ്വാസമില്ലെന്നുമാത്രമല്ല സ്വന്തം കഴിവിൽ വിശ്വാസമില്ലാതെ ഇത്തരം വ്യാജ ഉല്പന്നങ്ങൾ വാങ്ങുന്നവരോട് പുച്ഛവുമാണ്. ”

“അയ്യോ മാഷേ ഞാനിത് വിലക്കുറവിൽ കിട്ടിയപ്പോൾ വാങ്ങിയതാണ്. അല്ലാതെ..”

” സംഭവമൊക്കെ ശരിതന്നെ മനുഷ്യൻ്റ ആഗ്രഹങ്ങൾ അവസാനിക്കാത്തടുത്തോളം കാലം ഇത്തരം വ്യാജ ഉല്പനങ്ങളുടെ കച്ചവങ്ങളും തുടർന്നുകൊണ്ടേയിരിക്കും. ”

“എന്തായാലും വാങ്ങിപ്പോയില്ലേ മാഷേ ? ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടെ.. ചിലപ്പോൾ ഫലം കണ്ടാലോ ?”

“എത്ര പറഞ്ഞറിഞ്ഞാലും അനുഭവമുണ്ടായാലും മനുഷ്യൻ്റെ ആഗ്രഹങ്ങൾ നായയുടെ വാല് പോലുള്ള വളഞ്ഞവഴിയേ സഞ്ചരിക്കൂ.. അതാണ് ചരിത്രസത്യം. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments