ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഒരിടമാണ് സമുദ്രം. വളരെ കുറച്ച് അറിവുകൾ മാത്രമേ സമുദ്രത്തെ പറ്റി മനുഷ്യർക്കുള്ളു. ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു സമുദ്രത്തെ പറ്റിയുള്ള പഠനങ്ങൾ. ഈയടുത്ത കാലത്തായ് ലഭിച്ച അത്ഭുതകരമായ ഒരറിവാണ് സമുദ്രത്തിലെ വെള്ളച്ചാട്ടങ്ങളെ പറ്റിയുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം, വെള്ളത്തിന്റെ അളവ് വെച്ചു നോക്കുമ്പോൾ നയാഗ്ര വെള്ളച്ചാട്ടവും, ഉയരം വെച്ചുനോക്കുമ്പോൾ ആഫ്രിക്കയിലെ ഏഞ്ചൽ വെള്ളച്ചാട്ടവുമാണ്. എന്നാൽ ലോകത്തിലെ പ്രഗൽഭമായ ഈ വെള്ളച്ചാട്ടങ്ങളെ വെല്ലുന്ന ഭീമൻ വെള്ളച്ചാട്ടങ്ങൾ വേറെയുമുണ്ട് പക്ഷെ അത് സമുദ്രത്തിൽ ആണെന്ന് മാത്രം!!!!. അത്തരത്തിൽ അതിബ്രഹത്തായ ഒരു വെള്ളച്ചാട്ടമാണ് ഐസ്ലാന്റിനും, സ്കോട്ലാന്റിനും മധ്യത്തിലുള്ള നോർവീജിയൻ സമുദ്രഭാഗത്തുള്ള ഫറോ ബാങ്ക് ചാനലിൽ കാണപ്പെടുന്ന വെള്ളച്ചാട്ടം. ഈ സമുദ്രഭാഗത്തിന്റെ മുകളിൽ നിന്നും നോക്കിയാൽ നയന മനോഹരമായ ആ കാഴ്ച്ച കാണാം. ഇത്തരത്തിൽ ഏഴോളം വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.
ഫറോ ബാങ്ക് ചാനൽ, അത്ര അപകടകാരിയല്ലാത്ത നിശബ്ദമായ, എന്നാൽ വളരെ ശക്തിയേറിയ ജലപാതകളിൽ ഒന്നാണിത്. 1995-ലാണ് ഫറോയെ പറ്റിയുള്ള പഠനങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ അടുത്ത കാലത്താണ് കൂടുതൽ വിവരങ്ങൾ ഗവേഷകർക്ക് ലഭ്യമായത്. അറ്റ്ലാന്റിക് സമുദ്രത്തെയും നോർവീജിയൻ കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാതയാണ് ഈ ബൃഹത്തായ വെള്ളചാട്ടത്തിന്റെ ഉറവിടം.
എങ്ങനെയാണ് ശക്തമായ തിരമാലകളെയും, സമുദ്ര മർദ്ദത്തെയും അതിജീവിച്ച് ഭൂമിക്കടിയിലുള്ള ഒരു നദിയ്ക്ക് ഇത്ര ആഴത്തിൽ പതിയ്ക്കാൻ കഴിയുക?? അത്ഭുതപ്പെടുത്തുന്ന ഈ ചോദ്യത്തിന് ഗവേഷകർ കണ്ടെത്തിയ ഒരു പ്രതിഭാസമാണ്. “അമോക്”(Amoc) അഥവാ “അറ്റ്ലാന്റിക് മെറിഡിയോണൽ ഓവർ ടേണിങ് സർക്കുലേഷൻ”. അറ്റ്ലാന്റിക് സമുദ്രത്തിന്റെ താഴ്ഭാഗത്തുള്ള ജലത്തെ മുകളിലേക്കും, മുകളിലെ ജലത്തെ താഴേക്കും എത്തിക്കുന്ന പ്രതിഭാസമാണ് ഇത്. ഇത്തരത്തിൽ വെള്ളത്തിന്റെ താഴേക്കും മുകളിലേക്കും ഉള്ള ചലനത്തിന്റെ ഫലമായാണ് ജലപാതകൾക്ക് ഇത്രയേറെ ശക്തി ലഭിക്കുന്നതെന്ന് സമുദ്രഗവേഷകർ പറയുന്നു. സമുദ്രയിടുക്കിലെ ജലത്തിന്റെ താപവ്യത്യാസമാണ് ഇത്തരം ഒരു പ്രതിഭാസത്തിന് കാരണമായിട്ടുള്ളത്. എന്തായാലും ഭൂമിയിലെ വലിയ വെള്ളച്ചാട്ടങ്ങളായ നയാഗ്രയെയും, ഏഞ്ചെലിനെയും നമുക്ക് പോയി കണ്ട് ആസ്വദിക്കാം. എന്നാൽ സമുദ്ര വെള്ളച്ചാട്ടങ്ങളെ പറ്റി കേട്ട് ആസ്വദിക്കാൻ മാത്രമേ കഴിയൂ. ഇനിയും ഇത്തരത്തിലുള്ള പ്രപഞ്ചരഹസ്യങ്ങൾ ഇതുപോലെ മറനീക്കി പുറത്തു വരികതന്നെ ചെയ്യും.