വടകര പാക്കയിൽ ജെ.ബി സ്കൂളിലെ പ്രധാന അധ്യാപകൻ ഇ എം രവീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് സംഘം പിടികൂടിയത്.ജി പി എഫ് എൻ ആർ എ ഫണ്ടിൽ നിന്ന് തുക എടുക്കാനാണ് രവീന്ദ്രൻ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയത്. മൂന്ന് ലക്ഷം രൂപ എടുക്കാൻ ഒരു ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പതിനായിരം രൂപ ക്യാഷായും തൊണ്ണൂറായിരത്തിൻ്റെ ചെക്കുമാണ് അധ്യാപിക ഇയാൾക്ക് നൽകിയത്.
തുക ആവശ്യപ്പെട്ടപ്പോൾ അധ്യാപിക വിജിലൻസിൽ അറിയിക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഡി വൈ എസ് പി ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. വടകര ലിങ്ക് റോഡ് പരിസരത്ത് വെച്ചാണ് തുക പിടികൂടിയത്. കസ്റ്റഡിയിലായ അധ്യാപകൻ ഈ മാസം അവസാനം റിട്ടയർ ചെയ്യേണ്ടതായിരുന്നു.