Monday, November 18, 2024
Homeകേരളംതൊടീലും തീണ്ടലും സനാധന ധർമത്തിൽ എവിടെ നിന്നു വന്നു : കെ പി ശശികല

തൊടീലും തീണ്ടലും സനാധന ധർമത്തിൽ എവിടെ നിന്നു വന്നു : കെ പി ശശികല

കോന്നി: സനാധന ധർമത്തിൽ വിഭജനത്തിന്‍റെ വേരുകളില്ലെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡൻഡ് കെ പി ശശികല ടീച്ചർ. കോന്നി ഇളകൊള്ളൂർ അതിരാത്ര വേദിയിൽ സംസായിരിക്കുകയായിരുന്നു അവർ. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന പദ്ധതി ആയിരുന്നു വർണാശ്രമ ധർമം.

വേദങ്ങളും പുരാണങ്ങളും അവരവർക്കിഷ്ടമുള്ള കാര്യങ്ങൾ മാത്രമെടുത്ത് വ്യാഖ്യാനിച്ച് നല്ലതോ ചീത്തയോ എന്ന് തീരുമാനിച്ച് പ്രചരിപ്പിക്കുന്നു. തൊടീലും തീണ്ടലും സനാധന ധർമത്തിൽ എവിടെ നിന്നു വന്നു. അത്തരം ചിന്തകൾ ഹൈന്ദവ ധർമത്തിനെ ഇകഴ്തി കാട്ടാൻ ശത്രുക്കൾ ഉപയോഗിക്കുന്നു.

മഹാഭാരതവും രാമായണവും രചിച്ചത് ബ്രാഹ്മണരല്ല. ജാതിവ്യവസ്ഥയോ മത വ്യവസ്ഥയോ വേദങ്ങളിലില്ല. അത് വ്യസിച്ചത് ആരെന്നു ചിന്തിക്കണം. ത്രേതാ യുഗത്തിൽ ശബരി എന്ന ആദിവാസി സ്ത്രീ കടിച്ച പഴത്തിൻ്റെ ബാക്കി കഴിച്ച ശ്രീരാമന് ജാതിയോ മതമോ ഉണ്ടായിരുന്നു എന്ന് എങ്ങനെ പ്രചരപ്പിക്കപ്പെട്ടു. യാദവനായ കൃഷ്ണനും ബ്രാഹ്മണനായ കുചേലനും പരസ്പരം ജാതി ചോദിച്ചില്ല.

ബ്രഹ്മചര്യത്തിൽ തുടങ്ങുന്ന ആശ്രമ ധർമങ്ങൾ ഹിന്ദു ജീവത ചര്യയുടെ നെടും തുണുകളാണെന്നും കെ പി ശശികല പറഞ്ഞു. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments