Thursday, January 2, 2025
Homeകേരളംഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി

കോന്നി : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ ഇടപെടലുകൾ വിസ്മരിക്കുവാൻ കഴിയില്ലെ ന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ എം.എസ് വർഗീസ് എഴുതിയ ഓർമ്മകുറിപ്പുകളായ ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വനിതകൾക്കായി രണ്ട് വോളിബോൾ അക്കാദമികൾ അനുവദിച്ചതിൽ ഒന്ന് കോന്നിയിൽ നമ്മുടെ സ്റ്റേഡിയത്തിൽ ലഭിക്കുന്നതിനും എം.എസ് വർഗീസ് നടത്തിയ ആത്മാർത്ഥമായ ഇടപെടലും എടുത്ത് പറയേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി ഖേൽസാഹിത്യ കേന്ദ്ര പബ്ലിക്കേഷൻ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ജോർജ് വർഗീസ് ആദ്യ പതിപ്പ് ഏറ്റുവാങ്ങി.ബിനു .കെ.സാം പുസ്തകം പരിചയപ്പെടുത്തി.

ചടങ്ങിൽ കോന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലയിലെ പ്രതിഭകൾക്ക് കോന്നി കൾച്ചറൽ ഫോറത്തിന്റ് ആദരവ് നൽകി. കോന്നി കൾച്ചറൽ ഫോറം കൺവീനർ ബിനുമോൻ ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യാതിഥിയായിരുന്നു

വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ, ഫാ: ജോൺസൺ കല്ലിട്ടതിൽ, ഫാ. ജോൺ ഫിലിപ്പോസ്,
ബീന സോമൻ ,സിജിമോൾ മാത്യു , എലിസബത്ത് അബു, സി. വി ശാന്തകുമാർ, ബിജു വട്ടക്കുളഞ്ഞി, നവീൻ.വി.കോശി, ഐവാൻ വകയാർ, ശ്രീകല നായർ, ഫിലിപ്പ് ജോർജ്, ഗീവർഗീസ് ,ചിത്ര രാമചന്ദ്രൻ ,
എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments