Tuesday, November 5, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 29, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 29, 2024 വെള്ളി

കപിൽ ശങ്കർ

🔹ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനത്തിലെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

🔹തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് പള്ളിയില്‍ ദുഃഖവെള്ളി ദിനത്തിലെ സ്‌പെഷ്യല്‍ ആണ് കടുമാങ്ങ.പള്ളിയില്‍ വിതരണം ചെയ്യുന്ന കഞ്ഞിക്കൊപ്പം ഇത്തവണ നല്‍കുന്നത് 3500 കിലോ കടുമാങ്ങയാണ്.
പെസഹ വ്യാഴത്തിന് തന്നെ കുന്നുകണക്കിന് മാങ്ങ പള്ളി അങ്കണത്തില്‍ കൂട്ടിയിടും. വൃത്തിയായി കഴുകി വൈദികരും വിശ്വാസികളും ചേര്‍ന്ന് ഓരോ മാങ്ങയും മൂന്നായി മുറിക്കും. പിന്നീട് അടുപ്പു കൂട്ടി ഇവ വേവിച്ചെടുക്കും. ഉപ്പും മുളകും മറ്റ് പ്രത്യേക ചേരുവകളും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയെടുത്ത് പള്ളിക്ക് മുന്നിലെ തോണിയിലാണ് കടുമാങ്ങ തയ്യാറാക്കുക. കൈപ്പുനീര് കുടിച്ചിറങ്ങുന്ന വിശ്വാസിക്ക് ഉണര്‍വേകാനാണ് കടുമാങ്ങ നല്‍കുന്നത്. 200 വര്‍ഷത്തിലേറെയായി ഇവിടെ പതിവ് തെറ്റാതെ കടുമാങ്ങ വിതരണം നടക്കുന്നുണ്ട്.
കടുമാങ്ങ കവറിലിട്ട് വിതരണം ചെയ്യുന്നതോടെയാണ് ദുഃഖവെള്ളി ആഴ്ചയിലെ ചടങ്ങുകള്‍ ഇവിടെ അവസാനിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് കടുമാങ്ങ സ്വീകരിക്കാന്‍ ഈ പള്ളിയില്‍ എല്ലാ വര്‍ഷവും എത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

🔹തിരുവനന്തപുരം നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല ജ​ങ്​​ഷ​ന് സ​മീ​പം വാ​ക​ഞ്ചാ​ലി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​നു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.വീ​ടി​നു​പി​റ​കി​ല്‍ കു​ളി​മു​റി​ക്ക​ടു​ത്താ​യി ഒ​രു പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ ആ​ണ് ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യി​രു​ന്ന​ത്. ന​രു​വാ​മൂ​ട് സി.​ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സു​രേ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​യ ബി​നോ​ജ്, പീ​റ്റ​ര്‍ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

🔹പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നിരുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 11.15 ഓടെയുണ്ടായ അപകടത്തില്‍ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം.
സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായെത്തി. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ ഹാഷിം കാര്‍ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ഹാഷിം ബന്ധുവാണെന്നും വീട്ടിലേക്കെത്തക്കോളാമെന്നുമായിരുന്നു കാര്യം എന്താണെന്ന് ആരാഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് അനുജ നല്‍കിയ മറുപടി.
തുടര്‍ന്ന്, സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്റ്റേഷനിലേക്ക് എത്താമെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ വഴി അടൂര്‍ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട്, അറിയുന്നത് ഇരുരുടേയും മരണവാര്‍ത്തയാണ്.
അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാകാമെന്ന സംശയം പോലീസിനുണ്ട്. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. പത്തനാപുരം ഭാഗത്തുനിന്ന് തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

🔹സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് സര്‍വ്വകലാശാല അക്കൗണ്ടില്‍ നിന്ന് നല്‍കും. സര്‍വ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍.

🔹പയ്യാമ്പലത്ത് മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം അതിക്രമം നടന്ന സ്മൃതികുടീരങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദര്‍ശനം നടത്തി. നടന്നത് നീചമായ അതിക്രമമെന്നും, ഗൂഢാലോചന കൃത്യമായി കണ്ടുപിടിക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

🔹അടൂര്‍ കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്ത് കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

🔹ആല്‍വാര്‍പെട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ മരിച്ചു. പബ്ബിനുള്ളില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുര്‍ സ്വദേശികളുമാണ് മരിച്ചത്.

🔹മേഘാലയയില്‍ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തില്‍പ്പെട്ട രണ്ടുപേരെ ചിലര്‍ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

🔹നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം. മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

🔹ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ 12 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 45 പന്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🔹മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ എന്‍ നിര്‍മ്മിച്ച്, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അശോക്, ജോയ് മാത്യു, നിര്‍മല്‍ പാലാഴി, രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹന്‍, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, ക്യാമറ അശ്വഘോഷന്‍, എഡിറ്റര്‍ കപില്‍ കൃഷ്ണ, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, സംഗീതം ബിജിപാല്‍, കല കോയാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, മേക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യൂം കുമാര്‍ എടപ്പാള്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments