ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ വേദിയിലെ ഇന്റലെക്ച്വൽ ഹാളിൽ വച്ച് പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് പുറത്തിറക്കിയ 62 വനിതാ പ്രതിഭകളുടെ 62 പുസ്തകങ്ങൾ വൈകുന്നേരം 7 മുതൽ 9 മണി വരെ ഉള്ള സമയം പ്രകാശിതമാകുന്നു. ഷാർജ ഭരണകൂടം പൂർണ്ണ പിന്തുണ നൽകുന്ന ഈ ഉദ്യമം പുസ്തകമേളയുടെ ചരിത്രത്തിലെ ഏടുകളിൽ എഴുതപ്പെടുന്നു.
കൊച്ചു കേരളത്തിന്റെ പെരുമ ലോക വേദികളിൽ അക്ഷരമെന്ന അറിവിന്റെ വാതായനങ്ങൾ കടന്നു പോകുന്നു. ലോക വേദികളിൽ മലയാളത്തിന്റെ മഹത്വം ഓതി 62 പുസ്തകങ്ങൾ വായനാ ലോകത്തിന്റെ കൈകളിലേക്ക് എത്തുന്നു.
ഒരു പെണ്ണിൽ നിന്നും തുടങ്ങിയ ആശയം ലോകം ഏറ്റെടുക്കുന്ന കാഴ്ചയാണ് ഷാർജ എക്സ്പോ സെന്ററിൽ ഇന്നലെ കാണാൻ കഴിഞ്ഞത്.