Friday, November 22, 2024
Homeകേരളംപത്തനംതിട്ട ജില്ലക്കാരുടെ ഗതികേട് :മഴ പെയ്താല്‍

പത്തനംതിട്ട ജില്ലക്കാരുടെ ഗതികേട് :മഴ പെയ്താല്‍

പത്തനംതിട്ട:- മഴപെയ്താല്‍ മനസ്സില്‍ തീമഴ പെയ്യുന്നത് പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആണ് .പ്രത്യേകിച്ച് നഗരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് . മഴ വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടകള്‍ അടഞ്ഞു . വെള്ളം റോഡില്‍ നിറഞ്ഞു ഒഴുകി കടകളില്‍ കയറും .ലക്ഷകണക്കിന് രൂപയുടെ സാധനം നശിക്കും .ഒപ്പം പാമ്പും മറ്റു ഷുദ്ര ജീവികളും കടയില്‍ കയറിക്കൂടും .

പത്തനംതിട്ട ജില്ലയുടെ എല്ലാ ഭാഗത്തും ഉള്ള റോഡിലെ ഓട തുറന്നു മാലിന്യം നീക്കം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . അടിഞ്ഞു കൂടിയ മാലിന്യം മൂലം ഓട നിറഞ്ഞു എന്ന് അധികാരികള്‍ സമ്മതിക്കില്ല . ഓഫീസ് കസേര വിട്ടു ഉന്നത അധികാരികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ നേരില്‍ കാണുന്നില്ല .

ഇന്ന് പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ ഭരണ സിരാകേന്ദ്രമായ പത്തനംതിട്ട നഗരം വെള്ളത്തില്‍ മുങ്ങി . കാരണം വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടകളില്‍ മാലിന്യം നിറഞ്ഞു . ജനങ്ങളുടെ കാല്‍നട പോലും മാലിന്യം നിറഞ്ഞ വെള്ളത്തില്‍ ആയി .കടകളില്‍ വെള്ളം കയറി . അധികാരികള്‍ക്ക് ഒരു കൂസലും ഇല്ല . ജനം തേരാപാര നടക്കുമ്പോള്‍ ഉന്നത അധികാരികള്‍ എ സി റൂമില്‍ വിശ്രമത്തില്‍ ആണ് . താഴേക്ക് ഇറങ്ങി വന്നു ഈ കാഴ്ച കാണുവാന്‍ ക്ഷണിക്കുന്നു . പത്തനംതിട്ട ജില്ലയിലെ അധികാരികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ജനം പ്രതികരിക്കും .ആ വാക്കുകളില്‍ ചിലപ്പോള്‍ കസേര തെറിക്കും . ഇതൊരു മുന്നറിയിപ്പ് ആണ് . പ്രകൃതി നല്‍കുന്ന സന്ദേശം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments