മഞ്ജരി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, സാഹിത്യകാരിയും കവിയത്രിയുമായ
ശ്രീകുമാരി മിഥുലയുടെ ശ്രീരേഖ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം അങ്കമാലി വ്യാപാരഭവനിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം നിർവഹിച്ചു. കവി ശ്രീ എം.തങ്കച്ചൻ ജോസഫ് * പുസ്തകം ഏറ്റുവാങ്ങി.
പബ്ലിഷർ ശ്രീ പൈമ പ്രതീപ്, പ്രശസ്ത നോവലിസ്റ്റ് ശ്രീ ബാറ്റൻബോസ്, പ്രശസ്ത കലാകാരൻ ശ്രീ സുബീഷ് കടവത്തൂർ സാഹിത്യകാരി ഷൈജ വന്ദന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു