ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് 97 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിനെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ്വ ലിറ്റില്‍ (14), ഗരെത് ഡെലാനി (27) എന്നിവർ നടത്തിയ പ്രകടനമാണ് അയര്‍ലന്‍ഡിന് അല്‍പമെങ്കിലും ആശ്വാസമായത്. ഡെലാനി തന്നെയാണ് ടോപ് സ്‌കോറര്‍.
ടോസ് നേടിയ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി രോഹിത് ശർമ സഖ്യം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
മലയാളി താരം സഞ്ജു സാംസൺ, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.