Tuesday, December 24, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 13 | ശനി ✍പ്രൊഫസ്സർ എ.വി....

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 13 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നല്ല സഹയാത്രീകർ ആയിരിക്കാം
—————————————————————

ഒരാളും ഒറ്റയ്ക്കല്ല ജീവിത യാത്ര ചെയ്യുന്നത് എല്ലാവർക്കും, എവിടെ നിന്നോ ആരൊക്കെയോ, സഹയാത്രീകരായി ഉണ്ട്, എനിക്കാരുമില്ല എന്നു വിലപിക്കുന്നവരോടു പറയാനുള്ളത്: എല്ലാവരുമില്ലെങ്കിലും, ആരൊക്കെയോ ഉള്ളതിൻ്റെ പേരിലാണ് ഇത്രത്തോളം വളർന്നതും, ഇതുവരെ എത്തിയതും. സ്വന്തം മന:ദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചുള്ള സഹവർത്തിത്വം പ്രതീക്ഷിക്കുമ്പോൾ ആണ് പരാതികൾ ഉയരുന്നത്.

ഇടപെടുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും, അവരവരുടെ ശൈലികളും കാഴ്ചപ്പാടുകളും ഉണ്ടായിരിക്കും. മുൻ അനുഭവങ്ങളുടെ ബാക്കി പത്രമാണ് ഓരോരുത്തരുടെയും ജീവിതം. അവയെ, സ്വന്തം പിടിവാശികളുടെയും, പരിമിതികളുടെയും ചുറ്റുമതിലിനുള്ളിൽ കെട്ടിയിടാൻ ശ്രമിക്കുമ്പോൾ ആണ് എല്ലാവരും ഉപേക്ഷിച്ചുവെന്ന തോന്നൽ, ശക്തിപ്പെടുന്നത്.

ആർക്കും, ആരുടെയും ഒപ്പം, എപ്പോഴും സഞ്ചരിക്കാനാവില്ല. അതിൻ്റെ ആവശ്യവുമില്ല. കൂടെ നടക്കുന്നവരുടെ ഉത്തരവാദിത്തം, തനിയെ നടക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുക എന്നതാണ്. ആത്മവിശ്വാസം ഊതിക്കത്തിക്കാനും, തൻ്റേടം സന്നിവേശിപ്പിക്കാനും കഴിയാത്ത, എല്ലാ തലതൊട്ടപ്പന്മാരും, പരാജയങ്ങൾ ആണ് അവർ വെറും അടിമകളെ സൃഷ്ടിക്കുക മാത്രമാണു ചെയ്യുന്നത്.

കൂടെ നിൽക്കുന്നവരുടെ ചിറകുകൾക്കു ബലവും, കാലുകൾക്കു ശക്തിയും നൽകുന്നവരാണു്, യഥാർത്ഥ രക്ഷിതാക്കൾ. സ്വന്തം ജീവിതത്തിൻ്റെ ശേഷികളെ, തിരിച്ചറിയാൻ സഹായിക്കുന്നവരുടെ കൂടെയാണ് സഹയാത്ര ചെയ്യേണ്ടത്. അല്ലാത്തവരെല്ലാം, നിർഗുണ പാഠശാലകളിലെ ഗവേഷകർ മാത്രം!

വളരുന്നവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വഴികളിലൂടെ നയിക്കുന്നവരേക്കാൾ, വളരേണ്ട വഴികളിലൂടെ നയിക്കുന്നവരാണ് ജീവാതത്തിൻ്റെ അർത്ഥവും വ്യാപ്തിയും
വളരുന്നതിനു സഹായിക്കുക. കടന്നു പോകുന്ന അനുഭവങ്ങളുടെ ആഴവും വ്യത്യസ്ഥതയുമാണ് എത്തിച്ചേരുന്ന സ്ഥലങ്ങളുടെ പ്രൗഢിയും, അനന്യതയും നിശ്ചയിക്കുന്നത്. സർവ്വശക്തൻ സഹായിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു.. നന്ദി, നമസ്ക്കാരം🙏

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments