Sunday, December 22, 2024
Homeകേരളംബൂത്ത് ലെവൽ ഓഫീസർമാർക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു

ബൂത്ത് ലെവൽ ഓഫീസർമാർക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു

തിരുവനന്തപുരം —ലോക്സഭ തിരഞ്ഞടുപ്പിനുള്ള വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ്പ് വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരായ ബൂത്ത് ലെവൽ ഓഫീസർമാർക്ക് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.

ഏപ്രിൽ എട്ട് മുതൽ 20 വരെയുളള പ്രവർത്തിദിനങ്ങളിൽ ഏതെങ്കിലും രണ്ടു ദിവസത്തേക്കാണ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവികൾ ഡ്യൂട്ടി ലീവ് അനുവദിക്കേണ്ടത്.

തിരഞ്ഞെടുപ്പ് തീയതിയായ ഏപ്രിൽ 26 ന് അഞ്ചു ദിവസം മുൻപാണ് വോട്ടർമാർക്ക് ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ്പ് വിതരണം ചെയ്യേണ്ടത്. ഈ സ്ലിപ് വോട്ടറോ കുടുംബാംഗമോ കൈപ്പറ്റിയെന്നുളള രേഖ ശേഖരിച്ച് തിരഞ്ഞെടുപ്പ് ദിവസത്തിനു മൂന്ന് ദിവസം മുൻപ് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ ബൂത്ത് ലെവൽ ഓഫീസർമാർ ഏൽപ്പിക്കേണ്ടതുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments