തിരുവനന്തപുരം: റംസാൻ – ഈസ്റ്റർ – വിഷു പ്രമാണിച്ചു 45 ഇനങ്ങൾക്ക് വിലകുറച്ച് സപ്ലൈകോ. ഏപ്രില്‍ 13വരെയാണ് ആനുകൂല്യം ലഭിക്കുക. ഉത്സവസീസണുകളിൽ വിലവർധന രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് സർക്കാരിന്റെ പുതിയ തീരുമാനം.
സംസ്ഥാനത്തുടനീളം സപ്ലൈകോയില്‍ സബ്‌സിഡി ഇല്ലാത്ത 45 സാധനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങള്‍ക്കും, 10 ശബരി ഉത്പ്പന്നങ്ങൾക്കും മറ്റു കമ്പനികളുടെ 20 ഉത്പന്നങ്ങള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ മുതല്‍ 40 രൂപവരെ കുറയും. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാധനങ്ങളുടെ വിലയില്‍ 20 മുതല്‍ 200 രൂപവരെ വിലക്കുറവുണ്ട്.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നില്ല. ഏഴു വര്‍ഷത്തിനുശേഷം കഴിഞ്ഞമാസം 13 സബ്‌സിഡി സാധനങ്ങളുടെ വിലകള്‍ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്‌സിഡി നല്‍കുന്ന തരത്തില്‍ പുതുക്കി നിശ്ചയിച്ചിരുന്നു.
താഴെ പറയുന്നവയാണ് വിലകുറച്ച പ്രധാന ഇനങ്ങൾ
ഇനം – പുതിയ വില – പഴയ വില – പൊതുവിപണി വില
ഉഴുന്ന് – 127 – 132- 148
പരിപ്പ് – 147 – 148- 174
മുളക് – 232- 233 – 252
പിരിയൻ മുളക് – 217 – 222 – 399
മുളക് പ്രീമിയം- 270.12 – 286 – 295
കടുക് – 70 – 73 – 128
ഉലുവ – 92 – 90 – 137
ഗ്രീൻ പീസ് – 99.76 – 100 – 112
വെള്ളക്കടല – 155.40 – 157 – 185
മഞ്ഞ പരിപ്പ് – 136.5 – 140 – 160
ചുവന്ന പരിപ്പ് – 92.40 – 93 – 120
തുവര – 137 – 139 – 150
ഉഴുന്ന് പ്രീമിയം – 157.50 – 139 – 165
ശബരി മുളകുപൊടി (100ഗ്രാം) – 24 – 25 – 33
ശബരി മല്ലിപ്പൊടി (100 ഗ്രാം) – 14.50 – 18 – 20
ശബരി മഞ്ഞൾപ്പൊടി (100 ഗ്രാം) – 18 – 23 – 25
ശബരി തേയില ( 01 കിലോ ) – 210 – 270 – 300