സര്‍ജറി കിടക്കയില്‍ വെച്ച് മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവെച്ച് അറുപതുകാരന്‍. സ്‌കോട്ട് ഡ്രമ്മണ്ട് (60) തന്റെ 28-ാമത്തെ വയസ്സിലുണ്ടായ ഈ അനുഭവത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ കുറിച്ചത്. സര്‍ജറിയ്ക്കിടയില്‍ ഒരു 20 മിനിറ്റോളം താന്‍ മരണത്തെ മുഖാമുഖം കണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്നെ അദൃശ്യമായൊരു ശക്തിയുടെ സാന്നിദ്ധ്യവും താന്‍ അറിഞ്ഞിരുന്നുവെന്ന് സ്‌കോട്ട് പറഞ്ഞു. തന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ഡോക്ടര്‍മാര്‍ നെട്ടോട്ടമോടുന്നതും ദൃശ്യങ്ങൾ തന്റെ കണ്ണിലൂടെ മിന്നിമറഞ്ഞുവെന്നും സ്‌കോട്ട് പറഞ്ഞു. ആ അദൃശ്യ ശക്തി ഒരുപക്ഷെ ദൈവമായിരുന്നിരിക്കാമെന്നാണ് സ്‌കോട്ടിന്റെ വിശ്വാസം.
സ്‌കോട്ട് ഡ്രമ്മണ്ട് പറയുന്നു ‘‘ഞാന്‍ ഓപ്പറേഷന്‍ തിയേറ്ററിലെ റൂമിലിരിക്കുകയായിരുന്നു. എന്റെ വലതുകൈയിലെ തള്ളവിരലിലായിരുന്നു സര്‍ജറി. ഡോക്ടര്‍ ഒരു ഷീറ്റ് കൊണ്ട് എന്നെ പുതച്ചു. അവിടെയുണ്ടായിരുന്ന നഴ്‌സ് താനിതുവരെ ടൂര്‍ണിക്യൂട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടറോട് പറയുകയായിരുന്നു. പെട്ടെന്നെന്റെ കൈയ്യിലൂടെ എന്തോ ചലിക്കുന്നത് പോലെ എനിക്ക് തോന്നി. പിന്നെ നോക്കുമ്പോള്‍ ഞാന്‍ ഓപ്പറേഷന്‍ തിയേറ്ററിന് മേലെ നില്‍ക്കുന്നു. എന്റെ ശരീരം താഴെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു. പെട്ടെന്ന് നഴ്‌സ് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതും ഞാന്‍ കണ്ടു. എന്നോടൊപ്പം മറ്റൊരു ശക്തി കൂടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആദ്യം തന്റെ ഉപബോധ മനസ്സിലുണ്ടായ ചിന്തയാകാമെന്ന് വിചാരിച്ചു, എന്നാൽ പിന്നീട് മനസ്സിലായി ഇത് യാഥാർഥ്യമാണെന്ന്. എന്നാല്‍ ആ ശക്തിയുമായി ഒരു രീതിയിലുള്ള ആശയവിനിമയവും നടന്നിരുന്നില്ല.
തനിക്ക് ഡോക്ടര്‍മാര്‍ ചെയ്യുന്നതൊക്കെ കാണാമായിരുന്നുവെന്നും സ്‌കോട്ട് പറഞ്ഞു. ’’ഞാന്‍ മുകളിലിരുന്ന് ഓപ്പറേഷന്‍ കാണുകയായിരുന്നു. അപ്പോഴാണ് ആ ശക്തി സമയമായി പോകുന്നുവെന്ന് പറഞ്ഞത്. പിന്നെ തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞില്ല. തിരിഞ്ഞുനോക്കരുതെന്ന് ആ ശക്തി എന്നോട് മന്ത്രിച്ചു,’’ സ്‌കോട്ട് പറഞ്ഞു.
പിന്നീട് ഇടതുവശത്തേക്ക് നോക്കിയപ്പോള്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരിടമാണ് കണ്ടത്. തന്റെ കൂടെയുണ്ടായിരുന്ന ആ വ്യക്തി അപ്രത്യക്ഷമാകുകയും ചെയ്തുവെന്ന് സ്‌കോട്ട് പറയുന്നു.