Monday, December 9, 2024
Homeകേരളം*ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ കടുത്ത ജാതീയ അധിക്ഷേപത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ...

*ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ കടുത്ത ജാതീയ അധിക്ഷേപത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിക്കുന്നു *

തൃശൂർ —-കഴിഞ്ഞ ദിവസമാണ് നടൻ കലാഭവൻ മണിയുടെ സഹോദരനും പ്രശസ്ത മോഹിനിയാട്ടം നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ കടുത്ത ജാതീയ അധിക്ഷേപവും നിറത്തിന്റെ പേരിലുള്ള അധിക്ഷേപവും നടത്തിയത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് മന്ത്രി കെബി ഗണേഷ് കുമാർ പ്രതികരിച്ചത്.

“കറുപ്പിന് എന്താണ് കുഴപ്പം. കറുപ്പ് മനോഹരമായ ഒരു കളർ ആണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കളർ കറുപ്പാണ്. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ചോ, മറ്റാരെയും ഉദ്ദേശിച്ചതോ എന്നതല്ല പ്രാധാന്യം ടീച്ചർ കറുത്ത നിറത്തിനെതിരെ പറഞ്ഞ വാക്കുകളാണ് ഓരോരുത്തരെയും ചൊടിപ്പിക്കുന്നത്. സൗന്ദര്യമെന്ന് പറയുന്നതൊരു കലാകാരന്റെ പ്രകടനങ്ങളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കലാഭവൻ മണി. മലയാള സിനിമയിലെ ഏറ്റവും സൗന്ദര്യമുള്ള മമ്മൂക്കയും ലാലേട്ടനും ജയറാമും ഒക്കെയുള്ളപ്പോൾ കലാഭവൻ മണി ഇവരുടെയൊക്കെ ഇടയിലൂടെ കടന്നുവന്ന് ഒരു വലിയ ഇരിപ്പിടത്തിൽ ഇരുന്നത്. നിറമൊന്നും ഒരു പ്രശ്നമല്ല. ഇംഗ്ലീഷ് സിനിമകൾ കണ്ടാൽ അതിൽ കറുപ്പായിട്ടുള്ള ആളുകളാണ് വലിയ വലിയ കഥാപാത്രങ്ങൾ ചെയ്യുന്നത്.

കലയുടെ അടിസ്ഥാനം തൊലിയുടെ വെളുപ്പ് അല്ല. അതിനോടൊന്നും എനിക്ക് യോജിക്കാൻ കഴിയില്ല, വളരെ ദൗർഭാഗ്യകരമായി പോയി. വളരെ സീനിയറായ ഒരു കലാകാരിയാണ് അവർ അവരുടെ മനസ്സിൽ ഇത്രയും വലിയ വിഷം സൂക്ഷിച്ചിരുന്നല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് കലാകാരനും കലാകാരിക്കും ജാതിയും മതവും നിറവും ഒന്നുമില്ല, അവർക്ക് കഴിവു മാത്രമേയുള്ളൂ. കഴിവുള്ളവരെ നമ്മൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കേരളത്തിലെ ആളുകൾ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കിയാണോ സിനിമ പോലുള്ള കലകൾ കാണാൻ പോകുന്നത്. അഭിനയ ചക്രവർത്തിയായിരുന്ന സത്യൻ സാർ നല്ല കറുപ്പായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള രജിനികാന്ത് നല്ല കറുപ്പാണ്. കറുപ്പ് ആരുടെയും കുറ്റമല്ല. ആൺ പെൺ വ്യത്യാസമില്ലാതെ അഭിരുചിയ്ക്കനുസരിച്ചാണ് ഡാൻസ് കളിക്കണോയെന്നു തീരുമാനിക്കുന്നത്. ജാതി മത വർണ്ണ വിവേചനമില്ലാതെ മനുഷ്യരെ മനുഷ്യനായി കാണാൻ സാധിക്കണം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments