Friday, January 3, 2025
Homeകഥ/കവിതവയൽക്കിളികൾ (കവിത) ✍ രത്നാ രാജു

വയൽക്കിളികൾ (കവിത) ✍ രത്നാ രാജു

രത്നാ രാജു

പുഞ്ചനെൽപ്പാടങ്ങളോർമ്മയായി
പുതുനെല്ലിൻ നറുമണം മാഞ്ഞുപോയി
വയലിൽ തത്തിപ്പറന്നൊരാ
കിളികളോ,
വിസ്‌മൃതിതൻ തീരങ്ങൾ തേടിപ്പോയി..!

എത്രരസമായിരുന്നാ കാഴ്ച്ച കാണാൻ
വെള്ളക്കൊക്കുകൾ പാറും വയലുകൾ
പച്ചനിറമുള്ളൊരു പട്ടുചേലയിന്മേൽ
വെള്ളപ്പൂക്കൾ വാരി വിതറിയതു
പോലെ..!

പച്ചപ്പനംതത്ത നെല്ല്
കൊത്തിക്കൊത്തി..
പടവരമ്പത്തു കാത്തിരിക്കും,
കേശുപ്പുലയൻ കിണ്ണത്തിൽ
കൊട്ടുമ്പോൾ
തത്തകൾ പാറിപ്പറന്നുപോകും..!

കണ്ണിനാനന്ദമേകിയ കാഴ്ചകൾ
കണികാണാൻ പോലുമിന്നില്ലതന്നെ
കണ്ടംനികത്തി വീടുകൾ തീർത്തവർ
കർഷകൻ തന്നുടെ
സ്വപ്നംതകർത്തവർ.!

ഉരിയരിക്കഞ്ഞിക്കു
വകയില്ലാതെയവർ..
ഉയിരിനായ് നെടുവീർപ്പിടുന്ന കാഴ്ച്ച…
ഉയിരുള്ളവനത് കണ്ടുനിൽക്കാൻ വയ്യ,
ഉള്ളം പിടയുന്നു വേദനയാൽ…!!

✍ രത്നാ രാജു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments