Thursday, September 19, 2024
Homeകഥ/കവിതമഴമേഘങ്ങൾ (കവിത) ✍ ജയേഷ് പണിക്കർ

മഴമേഘങ്ങൾ (കവിത) ✍ ജയേഷ് പണിക്കർ

✍ ജയേഷ് പണിക്കർ

വിണ്ണിൽനിന്നുംമണ്ണിലേയ്ക്കുവിരു
ന്നു
വരും മഴമേഘങ്ങൾ,പെയ്യുവാൻ
വെമ്പുന്നനേരത്തായ് മേഘപാളി
കളാകെമൂടിയ കാർനിറം കൊണ്ടു.

കാരിരുൾ സമമാർന്നജാലങ്ങൾ-
ക്കകമ്പടിയായ്‌ വന്നൂ,മാരുതൻ!
കാർകൊണ്ട മാനത്തുനോക്കി
പീലിവീശിയാടുന്ന മയിലുകൾ!

മണ്ണിതിൽ ഹർഷമണിയിക്കും
വർഷം,മുത്തുമണികളായ് വന്നീടും
ഉത്സവമേളത്തിന്നകമ്പടിപോൽ
താലവൃന്ദം വീശുന്നുമാമരങ്ങൾ!

കൊട്ടും കുരവയുമായിടിനാദം
മുഴങ്ങുന്നു,ദൂരത്തായൊരുത്സവ
മേളമതു കാണുവാനാകുന്നനേരം.

എങ്കിലും പെയ്തൊഴിയണമീ
മണ്ണിൽ,നിങ്ങൾമഴമേഘങ്ങളേ
അവനിക്കു പുണ്യംചാർത്തുവാൻ
മാത്രമാകണേ നിങ്ങൾതൻ
പുറപ്പാട്

ധരണിയെകുളിരണിയിക്കുവാൻ
വന്നീടുക മഴമേഘങ്ങളേ നിങ്ങൾ.

✍ ജയേഷ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments