Thursday, December 26, 2024
Homeകഥ/കവിതകൈതകം (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

കൈതകം (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തകഴി- എൻ എം ജ്ഞാനമുത്ത്.

ആരോരുമുണരാത്ത രാത്രിയിൽ
വിരിയുന്ന-
പൂജയ്‌ക്കെടുക്കാത്ത പൂവാണുഞാൻ !!

കൈതകൾതിങ്ങിനിറഞ്ഞഗ്രാമങ്ങളി
ൽ…
എന്നോടുമൊത്തിരുളിൽ
വിരിയുന്നപൂക്കളെ,
എന്നും പവിത്രമായ് ചാർത്തുന്നു
തേവാരി ;
കണ്ണുതുറക്കാത്ത വിഗ്രഹത്തിൽ !!

പുന്നകൾപൂക്കും പുറമ്പോക്കിലും,
തോട്ടിൻകരയിലെ നീന്തൽ പടവിലും,
പാടവരമ്പിലെ പായൽക്കുളത്തിലും,
കാറ്റിന്റെ പാട്ടിലെ താളത്തിനൊത്തും…
അടിത്തിമിർത്തെന്റെ തോഴരൊപ്പം !!

കൈതോല തുന്നിക്കളിപ്പന്തുനെയ്തും,
കാറ്റിൽക്കറങ്ങുന്ന കാറ്റാടിയായും,
പൊട്ടക്കുളത്തിലൊരു
ചെറുതോണിയായും,
കുട്ടിക്കിടാങ്ങളുടെ
കൈവിരുതിനുള്ളിലും…
തത്തിക്കളിച്ചെൻ കുറുമ്പുകാലം !!

മുള്ളുനിരന്നുതഴച്ചുവളർന്നൊരെൻ-
മയിൽപ്പീലിച്ചേലുള്ള
കൈതോലത്തണ്ടിൽ ;
മഴയേറ്റുവെയിലേറ്റനേകംചകോരങ്ങൾ-
മുട്ടകൾവിരിയുവാൻ കൂടുകൂട്ടി !!

പാത്തുംപതുങ്ങിയും
നേർക്കുനേർവന്നും,
കുശലംപറഞ്ഞും പഴങ്കഥയ്ക്കൊപ്പം-
ഭൂതവുംഭാവിയുംചൊല്ലിമുത്തശ്ശിമാർ-
കൈതോലയൊക്കയുമറുത്തെടുത്ത്-
അന്തിയുറങ്ങാൻ തഴപ്പായനെയ്തും,
കൊയ്തുപുഴുങ്ങിയ
നെല്ലൊന്നരിയാവാൻ
ചിക്കുപായ്കളൊരുപാടു
നെയ്തുകൂട്ടി !!

പെരുമഴയിൽ നനയാതെ ചൂടുവാനും,
എരിവെയിലുതടയും തലക്കുടയായും,
എൻ-തഴകളിഴചേർത്തു
പുട്ടിൽനെയ്തു !!

കുത്തിപ്പൊളിച്ചചെമ്പാവരി
നിറയ്ക്കുവാൻ….
വാവട്ടമുള്ളെത്ര പെരുവട്ടിനെയ്തു !!

ഇങ്ങനെയൊക്കെയുമായിരുന്നെന്നെ ;
ഒരുമാത്രപോലും
തിരിഞ്ഞുനോക്കാതെ-
പ്രിയതോഴരെന്നല്ല-വഴിപോക്കർപോ
ലും….
ഒരുമാത്രപോലും
തിരിഞ്ഞുനോക്കാതെ-
അനുദിനം അകലേയ്ക്ക്
നടന്നുപോവുമ്പോൾ,
നിനയാതെയൊഴുകുന്നെൻ
മിഴിനൊമ്പരം.
കരയുവാനറിയാത്ത കാട്ടുപൂവിൽ

തകഴി-
എൻ എം ജ്ഞാനമുത്ത്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments