Saturday, December 28, 2024
Homeകഥ/കവിതഇന്നെൻ്റെ സമുദ്രം ശാന്തമാണ് (കവിത) ✍കുഞ്ഞച്ചൻ മത്തായി

ഇന്നെൻ്റെ സമുദ്രം ശാന്തമാണ് (കവിത) ✍കുഞ്ഞച്ചൻ മത്തായി

കുഞ്ഞച്ചൻ മത്തായി

ഇന്നെൻ്റെ സമുദ്രം ശാന്തമാണ്.
ഒരിക്കലുമില്ലാതെ,
രാവിലെ എണീറ്റു വന്നൊരു ചോദ്യം
“ഇന്നത്തെ പ്രാതലിനു മാഷിന്
എന്താണ് വേണ്ടത്.
ദോശയും സാമ്പാറും
ചപ്പാത്തിയും മുട്ടക്കറിയും “.
മുഖത്തേക്ക് ഞാനൊന്നു നോക്കി
“ചപ്പാത്തിയും സാമ്പാറും
മതിയെന്നു ചൊല്ലി”.

നിനക്ക് കിട്ടേണ്ട സ്നേഹവും
ആദരവമെക്കെ എത്രയോ
വർഷങ്ങളായി നീ നഷ്ടപ്പെടുത്തി.
കഴിഞ്ഞുപോയ കാലത്തിലെ
വേദനകൾ ഹൃദയപൂങ്കാവിൽചീഞ്ഞു
ദുർഗന്ധം വമിച്ചത്
ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ
അവൾ പഠിച്ചിരിക്കുന്നു.
ജിജി മരിയതൻ പ്രഭാഷണം കേട്ടിട്ട്
ആവണം ഇന്നെൻ്റെപ്രാണേശ്വരിതൻ
മനംമാറ്റം.
നന്മതൻ പുതുമഴ പെയ്യിക്കുന്ന പ്രിയ
സോദരിക്ക് ഹൃദയപൂർവ്വം ഒരായിരം
നന്ദി ചൊല്ലട്ടെ…….!

കുഞ്ഞച്ചൻ മത്തായി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments