ആത്മസംഘർഷമുതിർക്കുമാ
നൊമ്പരം,
മനസ്സിൽപ്പടരുന്നു വിരഹമായി,
പടവുകളോരോന്നായേറിടും
മാത്രയിൽ,
ഭയമാർന്ന ചിന്തകൾ
മൂടിയെന്നെ!
സന്ധ്യയിലന്നൊരാവിഹ്വലനിമി
ഷത്തി
ലഴലിൻ കണങ്ങളും
താലമേന്തി ,
ചിത്തത്തിലവ്യക്തചിത്രം
തെളിയവേ, കാണ്മതായ്
മുറ്റത്തൊരാൾക്കൂട്ടവും !
പന്തലിട്ടങ്കണത്തിന്റെ നടുവിലാ-
മേശമേലെന്നച്ഛനുറങ്ങുന്നപോ
ൽ,
അച്ഛന്നരികിലണയാൻതുനിയ
വേ, ആരോ,ഒരാളെന്നെത്തടഞ്ഞിടു
ന്നു!
പുസ്തകസ്സഞ്ചിയുമേറ്റിചരിക്ക
വേ,
സ്നേഹവായ്പ്പേറെയുമേകിയച്ഛ
ൻ.
വാരിപ്പുണർന്നുമ്മതന്നോരാനേ
ര-
ത്തുമെന്റെ മിഴികൾ
നനഞ്ഞിരുന്നു!
നൽക്കഥയേറെ
പറഞ്ഞുതന്നെന്നിലെ
മോഹക്കതിരുമുണർത്തുമച്ഛൻ,
എന്നുടെ
ചിത്തമതേറ്റുവാങ്ങീടുമ്പോൾ,
ഹൃത്തിൻവിശുദ്ധിയറിഞ്ഞു
ഞാനും!
നന്മതൻനാളം
കൊളുത്തിയൊരച്ഛനും
കാലയവനികക്കുള്ളിൽ
മറയുമ്പോൾ,
നോവുണർത്തീടുമാക്കാഴ്ചക
ളെന്നി-
ലെയോർമ്മകളെങ്ങോ
മറച്ചിരുന്നു!
കാലപ്രവാഹത്തിനൊപ്പം
ചലിക്കുവാനനുഗ്രഹമേറേയും
തന്നീടുമ്പോൾ,
നന്മതൻദീപങ്ങൾ തെളിയു-
വതെന്നുമെൻ
കുരുന്നുമനസ്സിൽ പ്രകാശമായി!
മേശതൻ
ചാരെയണയാൻതുനിയുമ്പോ
ളറിയാത്തൊരാളെൻ കരം
ഗ്രസിച്ച്;
വീടിൻവരാന്തയിലിരുത്തിടുന്നേ
ര –
മാക്കാഴ്ചയെൻ
മനസ്സുമുലച്ചിരുന്നു!
നീറിപ്പുകയുവതെന്നപോലെന്നു
ടെ,
മാനസം
തെല്ലൊന്നുവിങ്ങിടുമ്പോൾ
ആശ്വാസവാക്കിനാലരികിലണ
ഞ്ഞ –
വരാശ്ലേഷമോടെയെൻമിഴിതുട
ച്ചു!
ആത്മാവിൻമോക്ഷത്തിനായു
ള്ള
കർമ്മത്തിനീറനാംചേലയുടുത്തി
രുന്നു ഞാനും.
അച്ചന്റെ മേനിയിൽപ്പൂക്കൾ
വിതറവേ,
ആരോവൊരാളെന്തോ
മന്ത്രിച്ചിരുന്നു!
മാനസം നീറിപ്പിടയുന്നവേളയി-
ലച്ഛന്റെയോർമ്മകളോടിയെ
ത്തും,
വിരഹത്തിൻനോവാൽ
വിറയ്ക്കുമെൻമാ-
നസമോർമ്മകൾ മാറോടു
ചേർത്തണച്ചു!